തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ പ്രഭാത ഭക്ഷണത്തിന് സഹായഹസ്തവുമായി മനുഷ്യാവകാശ പ്രവർത്തകർ എത്തി
തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ പ്രഭാത ഭക്ഷണത്തിന് സഹായഹസ്തവുമായി മനുഷ്യാവകാശ പ്രവർത്തകർ എത്തി
തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ അബ്ദുൽഅസീസ് മാഷിന്റെ കാലഘട്ടത്തിൽ സ്കൂളിൽ നടപ്പിലാക്കിയ പദ്ധതിയാണ് "പ്രഭാതഭക്ഷണം". നാട്ടിലെ ഉദാരമതികളായ വ്യക്തികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായസഹകരണങ്ങൾ കൊണ്ടാണ് ഇത്രയും കാലം ഈ പദ്ധതി മുന്നോട്ടു പോയത്. ഈ വർഷവും പ്രഭാതഭക്ഷണം പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സ്പോൺസർമാരെ കിട്ടാത്തതിനാൽ പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന സാഹചര്യത്തിലാണ് ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന മനുഷ്യാവകാശ പ്രവർത്തകരുടെ കൂട്ടായ്മ പദ്ധതിക്ക് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. സ്കൂളിൽ നടന്ന ലഘു ചടങ്ങിൽ മനുഷ്യാവകാശ പ്രവർത്തകൻ ശിഹാബുദ്ദീൻ കിഴിശ്ശേരി, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ് എം സി ചെയർമാൻ ബാബു. കെ, വൈസ് ചെയർമാൻ ബിജു ,എം പി ടി എ പ്രസിഡന്റ് ജിഷ, മനുഷ്യാവകാശ പ്രവർത്തകരായ ജബ്ബാർ സഖാഫി, നാസർ പുൽകുന്നത്ത്, റംല അരീക്കോട്, ഷമീന എം എന്നിവർ പങ്കെടുത്തു.