സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി*.
*സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി*.
തോട്ടുമുക്കം : സെന്റ് .തോമസ് ഹൈസ്കൂളിൽ 2022 - 2023 അധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് ഇലക്ഷൻ (2/08/22)ന് നടത്തി .
പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്താൽ നടത്തിയ വോട്ടെടുപ്പിൽ പോളിംഗ് ഓഫീസർമാർ വിദ്യാർത്ഥികൾ തന്നെയായിരുന്നു.
പത്താം ക്ലാസ്സിൽ നിന്നുള്ള അൽഫോൻസ സുനിൽ സ്കൂൾ ലീഡറായും അനന്യ ബിജു ഡെപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു.
ജനറൽ ക്യാപ്റ്റനായി അജിറ്റോ ബേബിയും ആർട്സ് സെക്രട്ടറിയായി
റോസ്ന സജിയും തെരഞ്ഞെടുക്കപ്പെട്ടു.
ഇരുവരും പത്താം ക്ലാസ്സിൽ നിന്നുള്ളവരാണ്.
98% പോളിംഗ് രേഖപ്പെടുത്തിയ പാർലമെൻറ് ഇലക്ഷനിൽ സോഷ്യൽ സയൻസ് & IT ഡിപാർട്ട്മെന്റിലെ അധ്യാപകരായ
ബിൻസൻ ജോസഫ്, ബിബിൻ ബേബി , ദീപാ ജോസ് എന്നിവർ നേതൃത്വം നൽകി.
സ്കൂൾ അസംബ്ലിയിൽ വെച്ച് ഹെഡ്മിസ്ട്രസ് സഫിയ T വിജയികൾക്ക് ഹാരാർപ്പണം നടത്തി.
നീണ്ടു നിന്ന ആഹ്ലാദ പ്രകടനത്തോടെയാണ് കുട്ടികൾ സ്കൂൾ വിട്ടത്.