മുതിർന്ന കർഷകരെ ആദരിച്ചു*
*
മുതിർന്ന കർഷകരെ ആദരിച്ചു*
തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിലെ എൻഎസ്എസ് ദിന സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് ചിങ്ങം ഒന്നിന് തോട്ടുമുക്കത്തെ മുതിർന്ന കർഷകരെ ആദരിച്ചു.
ശ്രീ ജോസ് മാതേക്കൽ, മാത്യു തറപ്പുതൊട്ടി , ബേബി തോട്ടുങ്കൽ , ജോർജ് കേവള്ളി തുടങ്ങിയവരെ തൊട്ടുമുക്കം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കാർഷിക ദിനത്തിൽ ആദരിച്ചു.
കൃഷി രീതിയെ കുറിച്ച് കുട്ടികൾ സംഘടിപ്പിച്ച സംവാദത്തിൽ സംശയനിവാരണങ്ങൾ നടത്തുവാൻ മുതിർന്ന കർഷകർക്ക് സാധിച്ചു.
കുട്ടികൾക്കായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ മനു ബേബി സീനിയർ അധ്യാപകനായ ഉമ്മർ, എൻ റോസ്മേരി, കെ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. എന്തുകൊണ്ടാണ് കൃഷി ലാഭകരമല്ലാത്തതന്നും എന്നിട്ടും കൃഷിയെ സ്നേഹിക്കുന്നത് എന്തിനു വേണ്ടിയാണെന്നും കുട്ടികൾക്ക് കർഷകർ വിവരിച്ചു നൽകി.