ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ* 📣
__________________________________
_16 August 2022_
📣 *ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ* 📣
__________________________________
```കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ.```
__________________________________
*Kerala University Announcements* 📣
*കേരള സര്‍വകലാശാല*
__________________________________
*പരീക്ഷാഫലം*
```കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ ബി.എ.ഡിഗ്രി (സി.ബി.സി.എസ്. (റെഗുലര്‍ – 2020 അഡ്മിഷന്‍, ഇംപ്രൂവ്മെന്‍റ് – 2019 അഡ്മിഷന്‍, സപ്ലിമെന്‍ററി – 2015, 2016, 2017 & 2018 അഡ്മിഷന്‍, മേഴ്സിചാന്‍സ് – 2014 അഡ്മിഷന്‍ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് 19 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല 2021 നവംബറില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എ.ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ്, എം.എസ്സി. മാത്തമാറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. കേരളസര്‍വകലാശാല എം.സി.എ. ഡിഗ്രി ബ്രിഡ്ജ് കോഴ്സ് (2020 സ്കീം, 2020 അഡ്മിഷന്‍) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്.```
*ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിനും ജര്‍മ്മന്‍ ഡിപ്ലോമ കോഴ്സിനും അപേക്ഷിക്കാം*
```കേരളസര്‍വകലാശാല ജര്‍മ്മന്‍ പഠന വിഭാഗം നടത്തുന്ന ജര്‍മ്മന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സിനും ജര്‍മ്മന്‍ ഡിപ്ലോമ കോഴ്സിനും(2022 അഡ്മിഷന്‍) അപേക്ഷ ക്ഷണിച്ചു. യോഗ്യത: സര്‍വകലാശാല ബിരുദം/തത്തുല്യ യോഗ്യത, കോഴ്സ് ഫീ: 2153/ രൂപ, കോഴ്സ് കാലാവധി: ഒരു വര്‍ഷം. അപേക്ഷാഫീസ് , രജിസ്ട്രേഷന്‍ ഫീസ് 105/ രൂപ (ഫീസ് യൂണിവേഴ്സിറ്റി ക്യാഷ് കൗണ്ടറില്‍ നേരിട്ടോ ഓണ്‍ലൈന്‍ മുഖാന്തരമോ അടക്കാവുന്നതാണ്). പൂരിപ്പിച്ച അപേക്ഷകള്‍ 2022 സെപ്റ്റംബര്‍ 3 വരെ പാളയം സെനറ്റ് ഹൗസ് ക്യാമ്പസിലുള്ള ജര്‍മ്മന്‍ പഠനവകുപ്പ് ഓഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷഫോം നേരിട്ട് ജര്‍മ്മന്‍ പഠനവിഭാത്തില്‍ നിന്നോ അല്ലെങ്കില്‍ ജര്‍മ്മന്‍ ഡിപ്പാര്‍ട്ട്മെന്‍റ് വെബ്സൈറ്റില്‍ നിന്നോ ലഭിക്കുന്നതാണ്.```
*കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം*
```കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ മൂന്നാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (സി.ബി.സി.എസ്.എസ.്) 2022 – 23 അദ്ധ്യയന വര്‍ഷത്തില്‍ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. കോളേജ് മാറ്റം ഗവണ്‍മെന്‍റ്/ എയ്ഡഡ് കോളേജുകള്‍ തമ്മിലും സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം +2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്‍റെ ശുപാര്‍ശയോടൊപ്പം 1050 /- രൂപ ഫീസ് അടച്ചു ചേരാന്‍ പോകുന്ന കോളേജില്‍ 2022 ആഗസ്റ്റ് 30 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575/- രൂപ കൂടി അടക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസ്ട്രാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തിയതി 2022 സെപ്റ്റംബര്‍ 2. വിശദവിവരങ്ങള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.```
*എസ് സി, എസ് ടി സീറ്റ് ഒഴിവ്*
```കേരളസര്‍വകലാശാലയുടെ പഠനവഗവേഷണ വകുപ്പുകളില്‍ എം.എ. റഷ്യന്‍, ജര്‍മന്‍ , ഇസ്ലാമിക് ഹിസ്റ്ററി വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, ഹിന്ദി , ലിംഗ്വിസ്റ്റിക്സ്, അറബിക്, സംസ്കൃതം, ഫിലോസഫി, എം.എസ്സി. ഡെമോഗ്രഫി, സ്റ്റാറ്റിസ്റ്റിക്സ് ,അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസഷന്‍ ഇന്‍ എഐ, കംപ്യൂട്ടേഷണല്‍ ബയോളജി , എം.ടെക്. കമ്പ്യൂട്ടര്‍ സയന്‍സ്, ഒപ്റ്റോ ഇലക്ട്രോണിക്സ്, ടെക്നോളജി മാനേജ്മന്‍റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 – 24 ബാച്ച് അഡ്മിഷന് എസ് സി, എസ് ടി സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2022 ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്```
*എസ് സി സീറ്റ് ഒഴിവ്*
```കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. ജര്‍മന്‍, റഷ്യന്‍, എം.എസ്സി. ആക്ച്ചൂറിയല്‍ സയന്‍സ്, മാത്തമാറ്റിക്സ് വിത്ത് ഫിനാന്‍സ് ആന്‍റ് കംപ്യൂട്ടേഷന്‍, ഇലക്ട്രോണിക്സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 – 24 ബാച്ച് അഡ്മിഷന് ടഇ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2022 ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ് .```
*എസ് ടി സീറ്റ് ഒഴിവ്*
```കേരളസര്‍വകലാശാലയുടെ പഠനഗവേഷണ വകുപ്പുകളില്‍ എം.എ. തമിഴ്, പൊളിറ്റിക്സ് ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ് ആന്‍റ് ഡിപ്ലോമസി, മലയാളം, മ്യൂസിക്, മലയാളസാഹിത്യവും കേരളപഠനങ്ങളും, എം.എസ്സി. ജിയോളജി, കെമിസ്ട്രി, ഇന്‍റഗ്രേറ്റീവ് ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, എല്‍.എല്‍.എം. എന്നീ പ്രോഗ്രാമുകള്‍ക്ക് 2022 – 24 ബാച്ച് അഡ്മിഷന് ടഠ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ 2022 ആഗസ്റ്റ് 19 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.```
__________________________________
*MG University Announcements* 📣
*എംജി സർവകലാശാല*
__________________________________
*സ്‌പോട്ട് അഡ്മിഷൻ ഇന്ന് (ആഗസ്റ്റ് 17)*
```മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്സിൽ എം.എ. പൊളിറ്റിക്സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്സിൽ എസ്.സി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. താൽപര്യമുള്ളവർ സ്പോട്ട് അഡ്മിഷന് ഇന്ന് (ആഗസ്റ്റ് 17) രാവിലെ 10 മണിക്ക് അസൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731040, 9249726502.```
*മാറ്റി വച്ച പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ*
```മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് രണ്ട്, മൂന്ന്, നാല്, അഞ്ച്, ഒൻപത്, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പരീക്ഷകൾ ആഗസ്റ്റ് 19 മുതൽ ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.```
*സ്‌പോട്ട് അഡ്മിഷൻ*
```മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ എം.എസ്.സി പോളിമർ കെമിസ്ട്രി (2022-2024 ബാച്ച്) കോഴ്‌സിൽ എസ്.സി. / എസ്.റ്റി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. സി.എ.റ്റി പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ളവർ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ആഗസ്്റ്റ് 19 ന് നടക്കുന്ന സ്‌പോട്ട് അഡ്മിഷന് വൈകിട്ട് നാല് മണിക്ക് മുൻപ് വകുപ്പ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481-2731036, 9633583004, ഇ-മെയിൽ: office.scs@mgu.ac.in.```
*പരീക്ഷാ ഫീസ്*
```സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന ഒൻപതാം സെമസ്റ്റർ ബി.ആർക്ക് (2018 അഡ്മിഷൻ – റെഗുലർ / 2011-2017 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 23 വരെയും പിഴയോടു കൂടി ആഗസ്റ്റ് 24 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 25 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
സെപ്റ്റംബർ 14 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.പി.ഇ.എസ്. (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 29 വരെയും പിഴയോടു കൂടി ആഗസ്റ്റ് 30 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 31 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.```
*പ്രാക്ടിക്കൽ പരീക്ഷ*
```ഒന്നാം സെമസ്റ്റർ എം.എസ്.സി. അപ്ലൈഡ് ഇലക്ട്രോണിക്‌സ് (സി.എസ്.എസ്. – 2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2020, 2019 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഇടപ്പള്ളി സ്‌കൂൾ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയൻസസിൽ ആഗസ്റ്റ് 22 ന് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഒന്നാം സെമസ്റ്റർ എം.എസ്.സി. ഹോം സയൻസസ് (സി.എസ്.എസ്. – 2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് / 2020, 2019 അഡ്മിഷൻ – സപ്ലിമെന്ററി) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 19 ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.```
*എം.ജി. ആരംഭിച്ച പുതിയ കോഴ്‌സുകളിൽ സീറ്റൊഴിവ്*
```മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയിൽ എം.ടെക്. നാനോ സയൻസ് ആന്റ് നാനോടെക്നോളജി/ അഡ്വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് / എനർജി സയൻസ് ആന്റ് ടെക്‌നോളജി, എം.എസ്.സി. നാനോഫിസിക്‌സ് / നാനോകെമിസ്ട്രി എന്നീ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്. പോളിമർ / കെമിസ്ട്രി / നാനോസയൻസ് / ഫിസിക്‌സ് തുടങ്ങിയവിയിലേതിലെങ്കിലും ബി.എസ്.സി ബിരുദമാണ് യോഗ്യത. താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം materials@mgu.ac.in എന്ന ഇ-മെയിൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.```
__________________________________
*Calicut University Announcements* 📣
*കാലിക്കറ്റ് സർവകലാശാല*
__________________________________
*പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്*
```കാലിക്കറ്റ് സര്‍വകലാശാല പി.ജി. പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് 17-ന് പകല്‍ 11 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് പരിശോധിക്കാം.```
*ഗസ്റ്റ് അദ്ധ്യാപക നിയമനം*
```സി.സി.എസ്.ഐ.ടി. സര്‍വകലാശാലാ കാമ്പസ് സെന്ററില്‍ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. എം.സി.എ. / എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ 24-ന് രാവിലെ 10.30-ന് സര്‍വകലാശാലാ കാമ്പസിലെ സി.സി.എസ്.ഐ.ടി.-യില്‍ ഹാജരാകണം. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2407417```
*സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജ് പ്രവേശനം*
```കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ബി.ടെക്. എന്‍.ആര്‍.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനം സപ്തംബര്‍ 15 വരെ കോളേജില്‍ നടക്കും. പ്രിന്റിംഗ് ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ബി.ടെക്. പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് നടത്തുന്ന കേരളത്തിലെ ഏക എഞ്ചിനീയറിംഗ് കോളേജാണ് ഐ.ഇ.ടി. പ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അവസരമുണ്ട്. വിശദവിവരങ്ങള്‍ക്ക് 9567172591 എന്ന നമ്പറില്‍ ബന്ധപ്പെടുക.```
*അഫ്‌സലുല്‍ ഉലമ രണ്ടാം അലോട്ട്‌മെന്റ്*
```കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ അഫ്‌സലുല്‍ ഉലമ (പ്രിലിമിനറി) പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവര്‍ 20-ന് വൈകീട്ട് 5 മണിക്കകം മാന്റേറ്ററി ഫീസടച്ച് അഡ്മിറ്റ് കാര്‍ഡ് സഹിതം കോളേജുകളില്‍ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 115 രൂപയും മറ്റുള്ളവര്‍ക്ക് 480 രൂപയുമാണ് മാന്റേറ്ററി ഫീസ്. മറ്റ് വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.```
*എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് പ്രവേശനം*
```കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്‌സുകളുടെ 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 24-നകം പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ 31-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 2660600.```
*പ്രാക്ടിക്കല്‍ ക്ലാസ്*
```എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ 22-ന് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍ തുടങ്ങും.```
*പരീക്ഷ*
```അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.```
*പരീക്ഷാ ഫലം*
```എം.എസ് സി. മാത്തമറ്റിക്‌സ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ആര്‍.```
*എം.എഡ്. പ്രവേശനം*
```സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ബി.എഡ്., പി.ജി. അവസാന വര്‍ഷ മാര്‍ക് ലിസ്റ്റുകള്‍, സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് 20-നകം സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് വെബ് പേജിലെ ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കണം.```
__________________________________
*Kannur University Announcements* 📣
*കണ്ണൂർ സർവകലാശാല*
__________________________________
*എം.എസ്.സി മാത്തമറ്റിക്സ് – സീറ്റ് ഒഴിവ്*
```മങ്ങാട്ടുപറമ്പ ക്യാമ്പസിൽ എം.എസ്.സി മാത്തമറ്റിക്സിൽ എസ്.സി/ എസ്.ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്ക്റ്റുകൾ സഹിതം ആഗസ്റ്റ് 19ന് രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ മാത്തമറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിൽ ഹാജരാകണം. ഫോൺ :9349523003```
*എം.എസ്.സി നാനോസയൻസ് & നാനോ ടെക്നോളജി – സീറ്റ് ഒഴിവ്*
```പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി പ്രോഗ്രാമിൽ 2 സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത : ലാംഗ്വേജ് പേപ്പറുകൾ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി. ഫിസിക്സ് /കെമിസ്ട്രി ബിരുദം. അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ്
19 ന് രാവിലെ 10.30ന് പ്രോഗ്രാം കോ ഓർഡിനേറ്റർ മുൻപാകെ ഹാജരാകണം . ഫോൺ: 9847421467, 0497-2806402```
*പി. ജി പ്രവേശനം – എസ് .സി /എസ്.ടി സ്പെഷ്യൽ അലോട്ട്മെന്റ്*
```അഫിലിയേറ്റഡ് കോളേജുകളിലെ പി.ജി കോഴ്സുകളിൽ ഒഴിവുള്ള എസ്.സി /എസ്.ടി സീറ്റുകളിലേക്ക് ഇതുവരെ അപേക്ഷിക്കാത്ത എസ്.സി/എസ്.ടി വിഭാഗക്കാർക്ക് ആഗസ്ത് 17 മുതൽ 19 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളുടെ ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ നൽകുന്നതാണ്. രജിസ്‌ട്രേഷൻ ഫീസ് 270 രൂപ. ഇതിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് ആഗസ്ത് 22ന് നടത്തുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ 550 രൂപ അഡ്മിഷൻ അടച്ച് അതത് കോളേജുകളിൽ ആഗസ്ത് 23ന് പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) സന്ദർശിക്കാവുന്നതാണ്. Help Line Number : 0497 2715261, 0497 2715284, 7356948230, E-mail id: pgsws@kannuruniv.ac.in```
*ബി.എഡ് – അപേക്ഷാ തിയ്യതി നീട്ടി*
```കണ്ണൂർ സർവ്വകലാശാലയിലെ ബി.എഡ്. സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും 2022-23 അധ്യയന വർഷത്തെ ബി.എഡ് പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ആഗസ്ത് 21 വൈകുന്നേരം 5 മണി വരെ നീട്ടിയിരിക്കുന്നു. ഹെല്പ് ലൈൻ നമ്പർ: 0497 -2715261,0497 -2715284,7356948230, Website: http://www.admisison.kannuruniversity.ac.in```
*യു. ജി മൂന്നാം ഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു*
```2022-23 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം ഘട്ടഅലോട്ട്മെന്‍റ് http://www.admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും മൂന്നാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ 2022 ഓഗസ്റ്റ് 18 ന് അകം SBIePay വഴി അഡ്മിഷന്‍ ഫീസ് ഓൺലൈനായി അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാകുകയും തുടർന്നുള്ള അലോട്ട്മെന്‍റ് പ്രക്രിയയിൽ നിന്ന് പുറത്താവുകയും ചെയ്യും. അഡ്മിഷൻ ഫീസ് 830/- രൂപയാണ്. (SC/ST വിഭാഗത്തിന് 770/- രൂപ). ഒന്ന്,രണ്ട് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBIePay വഴി അടക്കാതെ അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്.```
*കോളേജ് പ്രവേശനം*
```ഒന്ന്, രണ്ട്, മൂന്ന് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ – ബി.എസ്.സി, ബി.സി.എ. എന്നീ വിഷയങ്ങൾക്ക് ഓഗസ്റ്റ് 19, 20 തിയ്യതികളിലും കൊമേഴ്‌സ് വിഷയങ്ങൾക്ക് (B.Com/BTTM/BBA/BBA(RTM/TTM/AH)) ഓഗസ്റ്റ് 22, 23 തീയതികളിലും ഭാഷാ വിഷയങ്ങൾക്ക് (BA) ഓഗസ്റ്റ് 23, 24 തീയതിയിലും ഭാഷാ ഇതര BA, BSW വിഷയങ്ങൾക്ക് ഓഗസ്റ്റ് 24, 25 തീയതികളിലും അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ അഡ്‌മിഷന് വേണ്ടി ഹാജരാകേണ്ടതാണ്. അഡ്മിഷൻ ഷെഡ്യൂൾ വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കേണ്ട അലോട്ട്മെന്‍റ് മെമ്മോ മൂന്നാം അലോട്ട്മെന്‍റിന് ശേഷം മാത്രം (17.08.2022 മുതൽ ) വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.
1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ
2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്
യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
വിടുതൽ സർട്ടിഫിക്കറ്റ്
കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), EWS വിഭാഗമാണെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്
11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.
12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്```
*താത്കാലിക പ്രവേശനം*
```ഹയർ ഓപ്ഷൻ നിലനിർത്തുന്നവർ ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ താത്ക്കാലിക പ്രവേശനം നേടേണ്ടതാണ്. ഇതിനായി അവർ സർട്ടിഫിക്കറ്റുകളെല്ലാം ഇപ്പോൾ അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ ഹാജരാക്കി പ്രവേശനം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം വിദ്യാർത്ഥികൾ മറ്റു ഫീസുകൾ കോളേജിൽ അടക്കേണ്ടതില്ല. അടുത്ത അലോട്ട്മെന്‍റുകളിൽ ഈ വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ ലഭിക്കുകയാണെങ്കിൽ പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതാണ്.അല്ലാത്തപക്ഷം അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്. താത്ക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ കോളേജുകൾ പ്രത്യേകം രജിസ്റ്ററിൽ രേഖപ്പെടുത്തേണ്ടതാണ്. ഹയർ ഓപ്ഷൻ നിലവിലില്ലാത്ത എല്ലാ വിദ്യാർത്ഥികളും മുഴുവൻ ഫീസ് അടച്ച് അലോട്ട്മെന്‍റ് ലഭിച്ച കോളേജിൽ അലോട്ട്മെന്‍റ് മെമ്മോ പ്രകാരമുള്ള തീയതികളിൽ സ്ഥിരം പ്രവശനം നേടേണ്ടതാണ്
നാലാം അലോട്ട്മെന്‍റ് : 31.08.2021```
*ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട്*
```ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്‍റെ വിവരങ്ങൾ അടങ്ങിയ പ്രിന്‍റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതും അഡ്മിഷൻ സമയത്ത് നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതുമാണ്. ഗവൺമെൻറ് കോളേജുകളിൽ അഡ്മിഷൻ ലഭിച്ചവർ പ്രവേശനത്തിനായി ഹാജരാകുമ്പോൾ ഫീ ഒടുക്കുന്നതിനായി ATM കാർഡ് (Debit Card/ Credit Card) നിർബന്ധമായും കൊണ്ടുപോകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://www.admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715284, 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in```
*കണ്ണൂർ, എം.ജി സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*
```കണ്ണൂർ സർവ്വകലാശാലയും മഹാത്മാഗാന്ധി സർവ്വകലാശാലയും സംയുക്തമായി എം.എസ്.സി. കെമിസ്ട്രി (നാനോസയൻസ് ആന്റ് നാനോടെക്നോളജി), എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് ആന്റ് നാനോടെക്നോളജി എന്നീ കോഴ്സുകൾ ആരംഭിക്കുന്നു. കണ്ണൂർ സർവ്വകലാശാലയിലെ കെമിസ്‌ട്രി പഠന വകുപ്പും ഫിസിക്സ് പഠന വകുപ്പും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയും സംക്തമായാണ് കോഴ്സുകൾ നടത്തുന്നത്. രണ്ട് സർവ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധമാണ് ഈ കോഴ്സുകൾ ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുള്ള കോഴ്സുകളാണ് ഇവ. മാത്തമാറ്റിക്സ് കോംപ്ലിമെന്ററി വിഷയമായി കെമിസ്ട്രയിലോ ഫിസിക്സിലോ ഉള്ള ബിരുദമോ തത്തുല്യയോഗ്യതയോ ആണ് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in )```
*തീയതി നീട്ടി*
```ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ, ബിരുദാനന്തര ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 19.08.2022 വരെ പിഴയില്ലാതെയും 22.08.2022 വരെ പിഴയോടെയും നീട്ടി.```
*പരീക്ഷാവിജ്ഞാപനം*
```27.09.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ന്യൂ ജനറേഷൻ എം എസ് സി. (റെഗുലർ), നവംബർ 2021 പരീക്ഷകൾക്ക് 29.08.2022 മുതൽ 31.08.2022 വരെ പിഴയില്ലാതെയും 02.09.2022 വരെ പിഴയോടെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.```