മിന്നും വിജയം നേടി തോട്ടുമുക്കം*
*മിന്നും വിജയം നേടി തോട്ടുമുക്കം*
2014 പ്രവർത്തനമാരംഭിച്ച തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കണ്ടറികൂൾ വിജയത്തിന്റെ സോപാനങ്ങൾ കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്.
ഇക്കഴിഞ്ഞ പ്ലസ് വൺ പരീക്ഷ റിസൾട്ട് വന്നതിൽ കോഴിക്കോട് ജില്ലയിലെ 175 സ്കൂളുകളിൽ പതിനൊന്നാം സ്ഥാനത്ത് എത്തിപ്പെടുവാൻ കുറഞ്ഞ കാലം കൊണ്ട് തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിനായി.
കോഴിക്കോട് ജില്ലയിൽ തന്നെ ഏറ്റവും അവസാനമായി ആരംഭിച്ച, വിദ്യാലയമാണ് ഇന്ന് ജില്ലയിലെ മികച്ച സ്കൂളുകളുടെ പട്ടികയിൽ മുൻനിരയിൽ നിൽക്കുന്നത്.
തോട്ടുമുക്കം എന്ന ഈ ചെറിയ പ്രദേശത്തിലെ സാധാരണക്കാരായ വിദ്യാർഥികളെ വച്ചുകൊണ്ടാണ് സമീപപ്രദേശങ്ങളിലെ എല്ലാ സ്കൂളുകളെയും പിന്നിലാക്കിക്കൊണ്ട് അസൂയവഹമായ നേട്ടം കൈവരിച്ചത്.
കഴിഞ്ഞവർഷം പ്ലസ് ടൂ പരീക്ഷയിൽ 100% വിജയം നേടിയ സംസ്ഥാനത്ത് തന്നെ എണ്ണപ്പെട്ട സ്കൂളുകളിൽ ഒന്നായിരുന്നു നമ്മുടെ സരസ്വതി ക്ഷേത്രം.
ഇക്കഴിഞ്ഞവർഷം പ്ലസ് ടു പരീക്ഷയിൽ മുക്കം സബ് ജില്ലയിൽ ഒന്നാം സ്ഥാനവും, താമരശ്ശേരി രൂപതക്ക് കീഴിലുള്ള ഈ വിദ്യാലയം.
രൂപതയിലെ ഏറ്റവും മികച്ച സ്കൂളായി റിസൾട്ട് കാര്യത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
അർപ്പണ മനോഭാവത്തൊടെ ഒരു മനസ്സായി പ്രവർത്തിക്കുന്ന ഇവിടുത്തെ അധ്യാപകരെ നാം ഏറെ പ്രശംസിക്കേണ്ടിയിരിക്കുന്നു.
PTA യുടെ പ്രവർത്തനങ്ങളും , മാനേജ്മെൻറ്റിന്റെ ശക്തമായ ഇടപെടലും ഇവിടെ എടുത്തു പറയേണ്ടതാണ്.
ടിസിപ്ലിന്റെ കാര്യാത്തിലും നമ്മുടെ വിദ്യാലയും ഏറെ മുന്നിലാണ്. വരും നാളുകളിലും തോട്ടുമുക്കത്തിന്റെ പേര് ഉയർത്തി പിടിക്കുവാൻ നമ്മുടെ സ്കൂളിനാകട്ടെ .