സ്വാതന്ത്ര്യദിനം മികച്ചതാക്കി തോട്ടുമുക്കം സെന്റ് തോമസ് സ്കൂൾ.
സ്വാതന്ത്ര്യദിനം മികച്ചതാക്കി തോട്ടുമുക്കം സെന്റ് തോമസ് സ്കൂൾ.
രാജ്യത്തിന്റെ 75 സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാദർ ആന്റോ മൂലയിൽ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു.സ്കൂൾ പിടിഎ പ്രസിഡണ്ട് ശ്രീ ജോർജ് കേവള്ളി, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ശ്രീ മനു, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സഫിയ ടി. സ്റ്റാഫ് പ്രതിനിധി ശ്രീ.ബിൻസൺ ജോസഫ് കുമാരി അൽഫോൻസാ സുനിൽ എന്നിവർ പ്രസംഗിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ അവതരിപ്പിച്ച മൈം, ഡാൻസ് ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും തീം ഡാൻസും, പരിപാടിക്ക് മിഴിവേകി. സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചുകൊണ്ടുള്ള വേഷപ്പകർച്ചയും അവതരിപ്പിക്കപ്പെട്ടു.സ്വാതന്ത്ര്യദിന റാലി തോട്ടുമുക്കം അങ്ങാടിയിലെക്ക് നടത്തി.തുടർന്ന് തോട്ടുമുക്കം അങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരുടെ നേതൃത്വത്തിൽ മധുര പലഹാരവും വിതരണം ചെയ്തു. സ്കൂൾ അധ്യാപകരും അനധ്യാപകരും നാട്ടുകാരും നേതൃത്വം നൽകി. വളരെ മികച്ച പരിപാടികളോടെ സ്വാതന്ത്ര്യദിനം മികച്ചതാക്കി മാറ്റി.