കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് തോട്ടുമുക്കം ഗവ.യു പി സ്കൂൾ*
*കർഷക ദിനത്തിൽ കർഷകനെ ആദരിച്ച് തോട്ടുമുക്കം ഗവ.യു പി സ്കൂൾ*
തോട്ടുമുക്കം : ചിങ്ങം 1 കർഷക ദിനത്തിന്റെ ഭാഗമായി തോട്ടുമുക്കം പ്രദേശത്തെ മികച്ച കർഷകനായ ചിറക്കാവുങ്ങൽ ഫിലിപ്പിനെ തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ സോഷ്യൽ സയൻസ്,സയൻസ് ക്ലബ്ബുകൾ സംയുക്തമായി ആദരിച്ചു.
സയൻസ് ക്ലബ്ബ് കൺവീനർ ഹണി ടീച്ചർ കർഷക ദിനസന്ദേശം നൽകി.
ഫിലിപ്പ് ചിറക്കാവുങ്ങൽ വിദ്യാർഥികളുമായി സംവദിച്ചത് കുട്ടികളിൽ കൃഷിയോട് താൽപര്യം ജനിപ്പിക്കുന്ന പരിപാടി ആയി മാറി.
ചടങ്ങിൽ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
പരിപാടിക്ക് ഖൈറുന്നിസ ടീച്ചർ, ഷാഹുൽഹമീദ്, ജിനീഷ്, അലൻ തോമസ് എന്നിവർ നേതൃത്വം നൽകി.
സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ പൊന്നാട അണിയിച്ച് ഫിലിപ് സാറെ ആദരിച്ചു .