തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ദിനാചരണവും നടന്നു
തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രേംചന്ദ് ജയന്തി ദിനാചരണവും നടന്നു
തോട്ടുമുക്കം : സ്കൂളിലെ ഹിന്ദി ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, എസ് എം സി ചെയർമാൻ ബാബു. കെ, സ്കൂളിലെ ഹിന്ദി അധ്യാപികയും ക്ലബ്ബ് കോർഡിനേറ്ററുമായ ഫെബി എന്നിവർ സംസാരിച്ചു. സ്കൂളിലെ മുഴുവൻ പി ടി എ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രേംചന്ദ് ജയന്തി ദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ അരങ്ങേറി.പ്രേംചന്ദിനെ കുറിച്ചുള്ള വിവരണം,ഹിന്ദി സാഹിത്യകാരന്മാരുടെ ചിത്ര പ്രദർശനം, പുസ്തകങ്ങളുടെയും വിവരണ കുറിപ്പുകളുടെയും പ്രദർശനം, അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹിന്ദി സംസാര പരിശീലനത്തിനായി "നയാശബ്ദ് "എന്ന ഭാഷ സംസാര പരീശീലനത്തിനും തുടക്കം കുറിച്ചു. ബാലകവിതകളും ലഘുവിവരണങ്ങളും കുട്ടികൾ അവതരിപ്പിച്ചു.