ഇന്ന് ശ്രീകൃഷ്ണജയന്തി; അമ്പാടിയാകാൻ ഒരുങ്ങി നാടും നഗരവും*

 *🪔ഇന്ന് ശ്രീകൃഷ്ണജയന്തി; അമ്പാടിയാകാൻ ഒരുങ്ങി നാടും നഗരവും*



🪢🪢🪢🪢🪢🪢🪢

*തോട്ടുമുക്കം ന്യൂസ്*

*18/08/2022*

🪢🪢🪢🪢🪢🪢🪢



ഇന്ന് ഭഗവാൻ ശ്രീകൃഷ്ണൻ്റെ ജന്മദിനം. കൃഷ്ണഭക്തർക്ക് ഏറെ പ്രധാനപ്പെട്ടൊരു ദിനമാണ് ഇന്ന്. ശ്രാവണ മാസത്തിലെ അഷ്ടമിരോഹിണി എന്ന അപൂർവ്വ ദിനത്തിലാണ് ശ്രീകൃഷ്ണൻ അവതരിക്കുന്നത്. ലോകത്തിലെ അധര്‍മ്മത്തെ ഇല്ലാതാക്കി ധര്‍മ്മം പുനസ്ഥാപിക്കുക എന്നതാണ് ശ്രീകൃഷ്ണ അവതാര ലക്ഷ്യം. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ജന്മാഷ്ടമി എന്നീ പേരുകളിലും ശ്രീകൃഷ്ണ ജയന്തി ദിനം അറിയപ്പെടുന്നു.


കൃഷ്ണമന്ത്രജപങ്ങൾ വാനിലുയര്‍ന്ന് ഓടക്കുഴലും വനമാലകളും പീലിത്തിരുമുടിയും ചൂടി ഉണ്ണിക്കണ്ണന്മാര്‍ ഇന്ന് തെരുവീഥികളിലൂടെ നടന്നുനീങ്ങുമ്പോള്‍ നാടും നഗരവും അമ്പാടിക്കു സമം. രാധയുടേയും കുചേലൻ്റെയും ഗോപികമാരുടെയും പുരാണവേഷങ്ങളണിഞ്ഞ് മഹാശോഭായാത്രക്കു കുട്ടികള്‍ അണിനിരക്കുന്നതോടെ കാണികളുടെ കണ്ണുകള്‍ക്ക് അമൃതാകും.


ഈ ദിവസം പൂജകള്‍ക്കും വ്രതാനുഷ്ഠാനങ്ങള്‍ക്കും വളരെ ഉത്തമമായാണ് കരുതപ്പെടുന്നത്. ജന്മാഷ്ടമി ദിനം വ്രതം അനുഷ്ഠിച്ചാൽ പാപമോക്ഷവും ഐശ്വര്യലബ്ധിയും വന്നുചേരുമെന്നാണ് വിശ്വാസം. ഇന്നത്തെ കൃഷ്ണപൂജയ്ക്കും അതീവ പ്രധാന്യമാണ് നൽകിവരുന്നത്.


*