തോട്ടുമുക്കംകാരുടെ സ്വന്തം പോസ്റ്റുമാൻ പടിയിറങ്ങുമ്പോൾ*

 *തോട്ടുമുക്കംകാരുടെ സ്വന്തം പോസ്റ്റുമാൻ പടിയിറങ്ങുമ്പോൾ*




കഴിഞ്ഞ 14 വർഷക്കാലം തോട്ടുമുക്കത്തിന്റ പോസ്റ്റൽ ഇടപാടുകളുടെ അമരക്കാരൻ വിനോദ് കുന്നാശ്ശേരി.... പോസ്റ്റുമാൻ  പടിയിറങ്ങുന്നു..........


 തോട്ടുമുക്കത്തിന്റെ മലയോര മേഖലകളിലെ ദുർഘട പാതകളിലൂടെ മഴയെന്നോ വെയിൽ എന്നോ ... ശനി എന്നോ ഞായർ എന്നോ വ്യത്യാസമില്ലാതെ....... തപാലിൽ എത്തുന്ന ഏതൊരു സാധനവും ഉത്തരവാദിത്വത്തോട് കൂടി സത്യസന്ധതയോടെ........ വലിയവനെന്നോ ചെറിയവനെന്നോ മുഖം നോട്ടമില്ലാതെ.......  വീട്ടിൽ എത്തിക്കുന്ന ആ മുഖം എല്ലാവർക്കും സുപരിചിതമാണ്...........


പഴയ കാലങ്ങളിൽ പോസ്റ്റൽ ഉരുപ്പടികൾ  നമ്മൾക്ക് ലഭിച്ചിരുന്നത് പോസ്റ്റുമാൻ  ചില കടകളിൽ കത്തുകൾ  ഏൽപ്പിക്കുകയും   അവിടെനിന്ന് ആവശ്യക്കാർ  എടുക്കുകയും ആയിരുന്നു...... എന്നാൽ വിനോദ് പോസ്റ്റുമാൻ ആയതിനുശേഷം കത്തുകൾ ഓരോരുത്തരുടെയും വീടുകളിൽ എത്തിക്കുന്ന  ഭാരിച്ച ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.


അതോടൊപ്പം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വഭാവ സവിശേഷതയാണ് കെഎസ്ആർടിസി ബസ്സുകളും ആയിട്ടുള്ള  ആത്മബന്ധം....... കേരളത്തിന്റെ ഏത് ഭാഗത്തുനിന്ന് വരുന്ന ബസ്സുകളുടെ വരവ് പോക്ക് അവയുടെ സമയം എന്നിവ ഏതൊരു കെഎസ്ആർടിസി  ജീവനക്കാരനെക്കാളും  നന്നായി........ അറിയാവുന്ന ആളാണ് ശ്രീ വിനോദ്.....  കേരളത്തിന്റെ ഏത് ഭാഗത്തു നിന്നും ഒരു കെഎസ്ആർടിസി ബസിൻ്റെ സമയം.... ഡിപ്പോയുടെ നമ്പർ  തുടങ്ങിയവയൊക്കെ വിളിച്ചു ചോദിച്ചാൽ  ആധികാരികമായി പറഞ്ഞു തരാനുള്ള  അദ്ദേഹത്തിന്റെ കഴിവ് അഭിനന്ദനാർഹം ആണ്.......


 അദ്ദേഹത്തിന്റെ സൗമ്യമായ മുഖം ജീവിതത്തിലുടനീളം പ്രശോഭിക്കട്ടെ എന്ന് ആശംസിക്കുന്നു


 മലപ്പുറം  കോഴിക്കോട് ജില്ലാ അതിർത്തിയായ വെറ്റിലപ്പാറയിലെ പോസ്റ്റ് മാസ്റ്റർ ആയിട്ടാണ് വിനോദിന് പ്രൊമോഷൻ ലഭിച്ചിരിക്കുന്നത്........ പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന വിനോദിന് തോട്ടുമുക്കം ന്യൂസിൻ്റെ എല്ലാ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും