തീരമിടിച്ചിലിന് പരിഹാരമായി, തോട്ടുമുക്കത്തെ യമുന തോടിന് സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയായി
തോട്ടുമുക്കം;
വർഷങ്ങളുടെ കാത്തിരിപ്പിന് പരിഹാരം;
തീരമിടിച്ചിലിന് പരിഹാരമായി, തോട്ടുമുക്കത്തെ
യമുന തോടിന് സംരക്ഷണഭിത്തി നിർമ്മാണം പൂർത്തിയായി
പ്രദേശവാസികളും ആഹ്ലാദത്തിൽ
തോട്ടുമുക്കം: നാട്ടുകാരുടെ വർഷങ്ങളായുള്ള മുറവിളികൾക്കും കാത്തിരിപ്പിനും പരിഹാരമായി
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പെട്ട യമുന തോടിന് സംരക്ഷണ ഭിത്തി നിർമ്മിച്ചു. ഇതോടെ തോടിൻ്റെ തീരമിടിച്ചിലിന് പരിഹാരമാവും. 8 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് പഞ്ചായത്ത് മുൻകൈ എടുത്ത് സംരക്ഷണഭിത്തി നിർമ്മിച്ചത്.
നൂറ് മീറ്റർ നീളത്തിൽ 10 അടി ഉയരത്തിൽ ഭിത്തി നിർമ്മിച്ചതോടെ പ്രദേശവാസികളും ഏറെ ആശ്വാസത്തിലാണ്. തോട്ടുമുക്കം പള്ളിത്താഴെ പ്രദേശത്തെ
ഗാന്ധിനഗർ കോളനിവാസികൾ ഉൾപ്പെടെ വലിയ ദുരിതത്തിലായിരുന്നു.
മാടാമ്പിയിൽ നിന്നും എത്തുന്ന യമുനാ തോടിന്റെ തീരങ്ങളിലുള്ള വീടുകൾക്കാണ് ഭീഷണിയായിരുന്നത്.
2018 ലെ പ്രളയത്തിലാണ് തോടിന്റെ തീരം ഇടിഞ്ഞു തകർന്നത്.
മലവെള്ളത്തിന്റെ കുത്തൊഴുക്കിൽ വ്യാപകമായി കരകൾ ഇടിഞ്ഞ് തകർന്ന് ഒലിച്ചു പോയി.
2019 ലെ വെള്ളപ്പൊക്കം കൂടിയായതോടെ നാശം ഇരട്ടിയായി.
ചില വീടുകളുടെ മുറ്റം ഇടിഞ്ഞ് തറക്കടുത്തു
വരെ എത്തിയ അവസ്ഥയിലായിരുന്നു.
ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി തുക അനുവദിച്ച് പ്രവൃത്തി പൂർത്തീകരിച്ചതന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വാർഡ് മെമ്പറും വികസന സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷയുമായ ദിവ്യ ഷിബു എന്നിവർ പറഞ്ഞു. *
തോടിന്റെ താഴെ അറ്റത്തെ രണ്ട് വീടുകൾക്കാണ് ഏറ്റവും കൂടിയ ഭീഷണി ഉണ്ടായിരുന്നത്.
കൊച്ചുകുട്ടികളും വയോധികരുമുളള വീടുകളുടെ പിന്നിൽ അപായ സാധ്യത നിലനിൽക്കുന്നതിനാൽ മഴക്കാലത്ത് വീട്ടുകാർ ഇവിടെ നിന്ന് മാറി താമസിക്കുന്ന അവസ്ഥയിലായിരുന്നു. പ്രശ്നത്തിന് പരിഹാരമായതോടെ ഈ വർഷം മഴക്കാലത്ത് വീട്ടിൽ തന്നെ കഴിയാൻ സാധിച്ചതായി വീട്ടുടമകൾ പറയുന്നു. *
വില്ലേജ് അധികൃതർ ചെറുകിട ജലസേചന വകുപ്പ് അധികാരികൾ തുടങ്ങി
യവർക്ക് പ്രദേശവാസികൾ പരാതികൾ നൽകിയിരുന്നങ്കിലും ഫലമുണ്ടായില്ല.
ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥന്മാർ പല തവണ സ്ഥലം സന്ദർശിച്ചി
രുന്നതായി സ്ഥലവാസികൾ പറഞ്ഞു.
പരിഹാരമുണ്ടാക്കാമന്ന് പറഞ്ഞിരുന്നെങ്കിലും തീരം കെട്ടിസംരക്ഷിക്കാൻ നടപടിയാ
യില്ല.
ഈ സാഹചര്യത്തിലാണ് ഗ്രാമപഞ്ചായത്തിൻ്റെ ഇടപെടൽ നാട്ടുകാർക്ക് ആശ്വാസമായത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ദിവ്യഷിബു, എം ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, കെ.പി സൂഫിയാൻ തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻറ് എഞ്ചിനീയർ റാസിഖ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
ചിത്രം: യമുന തോടിൻ്റെ വശം ഇടിഞ്ഞ് വീടിന് ഭീഷണിയായ സ്ഥലത്ത് സംരക്ഷണഭിത്തി നിർമ്മിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സന്ദർശിക്കുന്നു