തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ കരനെൽ കൃഷിക്ക് തുടക്കമായി
തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ കരനെൽ കൃഷിക്ക് തുടക്കമായി
തോട്ടുമുക്കം സെന്റ തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ നെല്ലുകൾ വിധിച്ചു. എൻഎസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ ഒരുക്കിയ കൃഷിയിടത്തിലാണ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കരനിൽ കൃഷി ആരംഭിച്ചത്. പിടിഎ പ്രസിഡണ്ട് ജോർജ് കേവിളളിൽ , സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് മനു ബേബി, പ്രോഗ്രാം ഓഫീസർ റോസ്മേരി ടീച്ചർ , ശ്രീ ഉമ്മർ എൻ എന്നിവർ നേതൃത്വം നൽകി കുട്ടികളിൽ കൃഷി പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി കപ്പ കൃഷിയും പച്ചക്കറി കൃഷിയും ഇതോടൊപ്പം സ്കൂൾ അങ്കണത്തിൽ ഒരുക്കിയ കൃഷിയിടത്തിൽ വിദ്യാർത്ഥികൾ നട്ടു. പ്രോഗ്രാമിന് കൊടിയത്തൂർ കൃഷി ഓഫീസിൽ നിന്നും നൽകിയ രക്തശാലി നെല്ലാണ് കൃഷിക്ക് ഉപയോഗിച്ചത്.