ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ ഹിരോഷിമ നാഗസാക്കി ദിനാചരണം.

 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിലെ ഹിരോഷിമ നാഗസാക്കി ദിനാചരണം.




ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ August 6, 9 തിയ്യതി കളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ നടത്തി

പ്രോഗ്രാമിന്റെ വീഡിയോ ദൃശ്യങ്ങൾ

👇

https://youtu.be/TvhpkAoaFgI


. സമാധാനത്തിന്റെ പ്രതീകമായി കുട്ടികൾ തയ്യാറാക്കിയകൊളാഷ് പ്രാവിനെ ഏറ്റുവാങ്ങിക്കൊണ്ട് ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും  ചാർട്ട് പേപ്പറിൽ വരച്ച സമാധാനത്തിന്റെ വെള്ളരിപ്രാവിന്റെ ചിത്രത്തിൽ യുദ്ധവിരുദ്ധ കയ്യൊപ്പ് ചാർത്തി. സഡാക്കോ കൊക്കുകളെ നിർമ്മിച്ചും പ്രദർശിപ്പിച്ചും എല്ലാ വിദ്യാർത്ഥികളും No War എന്ന സന്ദേശം ഹൃദയത്തിൽ സംഗ്രഹിച്ചു.

അധ്യാപകരായ സിബി ജോൺ, സിനി കൊട്ടാരത്തിൽ, ലല്ല സെബാസ്റ്റ്യൻ, പുഷ്പറാണി ജോസഫ്, നസിയ ബീഗം, ഷൈല ജോർജ്, സ്മിത.കെ, അബ്ദുറഹ്മാൻ എ.കെ, ശരീഫ് കെ.സി, ഫാത്തിമ ഷെറിൻ, ബബിത ഷിബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.