കാത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ശ്രീ. ബേബി പെരിമാലിൽ വെളുപ്പിന് സ്കൂട്ടർ ആക്സിഡൻ്റിൽ മരിച്ചു*

 

*കാത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ശ്രീ. ബേബി പെരിമാലിൽ  വെളുപ്പിന് സ്കൂട്ടർ ആക്സിഡൻ്റിൽ മരിച്ചു*



താമരശ്ശേരി രൂപത കത്തോലിക്ക കോൺഗ്രസ് മുൻ പ്രസിഡൻ്റും, കാത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ആയ *ശ്രീ. ബേബി പെരിമാലിൽ* ഇന്ന് വെളുപ്പിന് സ്കൂട്ടർ ആക്സിഡൻ്റിൽ മരിച്ചു.

എറണാകുളത്ത് ഒരു മീറ്റിംഗിൽ പങ്കെടുത്ത്, കോഴിക്കോട് നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരുന്ന വഴിക്ക് മണാശേരിയിൽ വച്ച് എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. 

ഇടിച്ച വാഹനം നിർത്താതെ പോവുകയും, പിന്നീട് വന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാർ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കേരള പത്രപ്രവര്‍ത്തക അസ്സോസിയേഷന്‍ താലൂക്ക് കമ്മിറ്റി പ്രസിഡന്റായിരുന്നു. ദീപികയുടെ തിരുവമ്പാടി ലേഖകന്‍ ആയും പ്രവര്‍ത്തിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.


_കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം(03-08-2022-ബുധനാഴ്ച)_
_രാവിലെ 10.00 മണിയോടെ സ്വ.ഭവനത്തിൽ കൊണ്ട് വരും ഉച്ചയ്ക്ക് 12:00 മണി വരെ പൊതു ദർശനത്തിന് വെച്ച് .ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം,_
_ഉച്ചക്ക് 12.00 മണി മുതൽ ഉച്ച കഴിഞ്ഞ് 03:00 മണി വരെ തിരുവമ്പാടി സേക്രഡ് ഹാർട്ട് പാരിഷ് ഹാളിൽ പൊതു ദർശനം ഉണ്ടായിരിക്കും._
_ശേഷം സംസ്കാരം  തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളി സെമിത്തേരിയിൽ._

_ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം._

_മക്കൾ: സോണിയ (നഴ്സ് - കാനഡ), ഡാനിയ (ദുബായ്),  ജൂലിയ (ദുബായ്)_

_മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം -_
_വയനാട് (കാനഡ), സുബിൻ കൊടകല്ലേൽ ചെമ്പുകടവ് (ദുബായ്)._

….