ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

 ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു


.

ചുണ്ടത്തു പൊയിൽ : ഗവ.യു.പി.സ്ക്കൂൾ ചുണ്ടത്തു പൊയിലിൽ, ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾക്ക് ഹർഘർ തിരംഗയുടെ ഭാഗമായി വീടുകളിൽ ഉയർത്താനുള്ള ദേശീയ പതാകകൾ സ്കൂളിൽ നിന്നും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വീടുകളിൽ ആഗസ്റ്റ് 13 ന് ദേശീയ പതാക ഉയർത്തി , ദേശീയ പതാകയോടുള്ള ആദരവ് പ്രകടിപ്പിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിന് വർണ്ണശബളമായ പരിപാടികളാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൽ നടത്തുന്നത്.

സ്വാതന്ത്ര്യ ദിനത്തിന് സ്കൂളിൽ പായസം സ്പോൺസർ ചെയ്തിരിക്കുന്നത് ചുണ്ടത്തു പൊയിൽ  NYASC ക്ലബ്ബാണ്.