*കഴിഞ്ഞദിവസം അന്തരിച്ച എ കെ സി സി ഗ്ലോബൽ സെക്രട്ടറി*
*ബേബി പെരുമാലിയുടെ സംസ്കാരം ഇന്ന്*
🪢🪢🪢🪢🪢🪢🪢
*തോട്ടുമുക്കം ന്യൂസ്*
*03/08/2022*
🪢🪢🪢🪢🪢🪢🪢
തിരുവമ്പാടി :കഴിഞ്ഞദിവസം പുലർച്ചെ മണാശ്ശേരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച എ കെ സി സി ഗ്ലോബൽ സെക്രട്ടറിയും ഇൻഫാം ജനറൽ സെക്രട്ടറിയുമായിരുന്ന ബേബി പെരുമാലി (64) യുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും
*തോട്ടുമുക്കം ന്യൂസ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക*
https://chat.whatsapp.com/CP8xITfnz1VA8tx097cH4v
ഇന്നലെ ഉച്ചക്കുശേഷം മെഡിക്കൽ കോളേജിൽ നിന്നും ആരംഭിച്ച ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്ക് ആയിരങ്ങളാണ് വിവിധ സ്ഥലങ്ങളിൽ വെച്ച് അന്ത്യാഞ്ജലി അർപ്പിച്ചത്
അഞ്ചുമണിയോടെ തിരുവമ്പാടി ഭവനത്തിൽ എത്തിച്ച ഭൗതികദേഹം അവസാനമായി കാണുന്നതിന് ആയിരങ്ങളാണ് എത്തിയത്
ഇന്ന് 1.30 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിന്റെ പാരിഷ് ഹാളിൽ 2.15 മുതൽ 3.15 വരെ പൊതു ദർശനത്തിനു വയ്ക്കും. 3.30 ന് തിരുഹൃദയ ദേവാലയത്തിലെ സംസ്ക്കാര ശുശ്രൂഷകൾക്ക് ശേഷം സെമിത്തേരിയിൽ സംസ്കാരം നടത്തും.
താമരശ്ശേരി രൂപത പാസ്റ്ററൽ കൗൺസിൽ അംഗം, ഇടവക ട്രസ്റ്റി, ദീപിക തിരുവമ്പാടി ലേഖകൻ, ഇൻഫാം സെക്രട്ടറി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി സെക്രട്ടറി, സീനിയർ മിഷൻ ലീഗ് ഭാരവാഹി , നാടക നടൻ , സാമൂഹിക സാംസ്‌കാരിക പ്രവർത്തകൻ, വാഗ്മി എന്നീ നിലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമായിരുന്നു ബേബി പെരുമാലിയിൽ. നിരവധി കർഷക പ്രക്ഷോഭങ്ങളുടെ മുൻപന്തിയിൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം .സഭക്കും, സമുദായത്തിനും, കർഷക ജനതക്കും വേണ്ടി എക്കാലത്തും നിലകൊണ്ട വ്യക്തിത്വം ആയിരുന്നു ബേബി പെരുമാലി.
പരേതനായ ദേവസ്യ റോസമ്മ ദമ്പതികളുടെ മകൻ ആണ് ബേബി .
ഭാര്യ: സാലി പോരൂർ (വയനാട്) എടാട്ടുകുന്നേൽ കുടുംബാംഗം.
മക്കൾ: സോണിയ (നഴ്സ് - കാനഡ), ഡാനിയ (ദുബായ്),
ജൂലിയ (ദുബായ്),
മരുമക്കൾ: ലിജിൽ എളപ്പുപാറ കണിയാരം - വയനാട് (കാനഡ),
സുബിൻ കൊടകല്ലേൽ ചെമ്പുകടവ് (ദുബായ്)
*ബേബി പെരുമാലിയുടെ സംസ്കാരം സംബന്ധിച്ച അറിയിപ്പ്*
*_പ്രമുഖ കർഷക നേതാവും, കാത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സെക്രട്ടറിയും, ഇൻഫാം ജനറൽ സെക്രട്ടറിയുമായ ബേബി പെരുമാലിയുടെ സംസ്കാരം 03/08/2022 - ബുധനാഴ്ച നടക്കും._*
*സംസ്കാര ശുശ്രൂഷയുടെ വിശദവിവരങ്ങൾ*
🔖 *01:30 PM:* _മൃതസംസ്കാര ശുശ്രൂഷ ഭവനത്തിൽ._
🔖 *02:15 PM - 03:15 PM* _പൊതുദർശനം: തിരുവമ്പാടി തിരുഹൃദയ ഫൊറോന പള്ളിയുടെ പാരിഷ് ഹാളിൽ._
🔖 *03:30 PM:* സംസ്ക്കാര ശുശ്രൂഷ (തിരുഹൃദയ ഫൊറോന പള്ളിയിൽ, ശേഷം സിമിത്തേരിയിൽ)
🔖 *05:00 PM:* അനുശോചന യോഗം (തിരുവമ്പാടി ടൗണിൽ)
📌 *_ഉച്ചക്ക് 12:00 മണി മുതൽ സംസ്കാര ശുശ്രൂഷകളിൽ തൽസമയം പങ്കെടുക്കാൻ ലിങ്ക് ക്ലിക്ക് ചെയ്യുക: https://youtu.be/oC21SCn-t-s_*
എന്ന്,
*_കത്തോലിക്ക കോൺഗ്രസ്സ്, താമരശ്ശേരി രൂപത._*