തിരുവമ്പാടി, മരക്കാട്ടുപുറത്ത് കിണറുകൾ താഴ്ന്നു*
*തിരുവമ്പാടി, മരക്കാട്ടുപുറത്ത് കിണറുകൾ താഴ്ന്നു*
തിരുവമ്പാടി : മരക്കാട്ടുപുറത്ത് ഭാസ്ക്കരൻ ഷൈനു തെങ്ങുംതോട്ടത്തിൽ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കിണറുകൾ ഇടിഞ്ഞു താഴ്ന്നു . ഷൈനുവിന്റെ ഉടമസ്ഥതയിലുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും അപകടാവസ്ഥയിലാണ്. കൈതപൊയിൽ അഗസ്ത്യമുഴി റോഡിലെ ഡ്രൈനേജ് നിർമ്മാണത്തിലെ അപാകത മൂലം കുന്നിൻ മുകളിൽ നിന്നും വരുന്ന മഴ വെള്ളം പുറംതള്ളാനുള്ള സംവിധാനമില്ലാത്തതാണ് കിണർ ഇടിയാൻ കാരണമെന്നാണ് നാട്ടു ക്കാർ പറയുന്നത്.
തിരുവമ്പാടി വില്ലേജ് ഓഫിസ് അധികൃതർ ,ഫയർഫോഴ്സ്, പോലീസ് എന്നിവർ സ്ഥലത്തെത്തിയിരുന്നു. നാട്ടുക്കാർ താത്ക്കാലികമായി ഇടിഞ്ഞ കിണറുകൾ മണ്ണിട്ട് തൂർത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ , സ്ഥിരം സമിതി അദ്ധ്യക്ഷൻ രാമചന്ദ്രൻ കരിമ്പിൽ , കെ എം മുഹമ്മദലി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. കുടിവെള്ളത്തിന് മൊയ്തീൻകുട്ടി കോഴിക്കരുവാട്ടിൽ, ഭാസ്ക്കരൻ മാഞ്ചാലിൽ എന്നീ കുടുംബങ്ങൾക്ക് താത്ക്കാലികമായി ജലസൗകര്യം ഒരുക്കികൊടുക്കുകയും ചെയ്തു.