പുതുലഹരിയിലേക്ക്'- ദീപശിഖാ പ്രയാണത്തിന് സ്വീകരണം നൽകി*

 *'പുതുലഹരിയിലേക്ക്'- ദീപശിഖാ പ്രയാണത്തിന്  സ്വീകരണം നൽകി*



സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പുതിയ തലമുറ ലഹരിക്ക് അടിമപ്പെടുകയും ഇത്തരം വിദ്യാർത്ഥികളുടെ  എണ്ണം അനുദിനം വർധിച്ചുവരികയും ചെയ്യുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണത്തിൻ്റെ ഭാഗമായി കോഴിക്കോട്

ജില്ലാ ഭരണകൂടത്തിന്റെയും നശാ മുക്ത് ഭാരത് അഭിയാന്റെയും   'പുതുലഹരിയിലേക്ക്' പദ്ധതിയുടെ ഭാഗമായിട്ടുള്ള ബാലറ്റ് ഓൺ വീൽസ് ദീപശിഖാ പ്രയാണത്തിന് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ സ്വീകരണം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ദീപശിഖ ഏറ്റുവാങ്ങി. 


 ദീപശിഖാ  വാഹനത്തിനകത്ത് മിനി എക്സിബിഷനും വീഡിയോ പ്രദർശനത്തിനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ‘പുതുലഹരിക്ക് ഒരു വോട്ട്’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന വോട്ടെടുപ്പും നടന്നു.തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.സ്റ്റാൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിശ ചേലപ്പുറം, റിയാസ് എം ടി, ഫാത്തിമ നാസർ,കെ ജി സീനത്ത്, സെക്രട്ടറി ഹരിഹരൻ , ഹെൽത്ത് ഇൻസ്പെക്ടർ സിനി തുടങ്ങിയവർ സംസാരിച്ചു



 ചിത്രം