തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി

 തോട്ടുമുക്കം ഗവ.യു പി സ്കൂളിൽ മെഹന്തി ഫെസ്റ്റ് നടത്തി



 തോട്ടുമുക്കം : ബലി പെരുന്നാളിനോടനുബന്ധിച്ച് തോട്ടുമുക്കം ഗവ യുപി സ്കൂളിൽ "മൈലാഞ്ചി മൊഞ്ച് " എന്ന പേരിൽ മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. എൽ പി, യു പി വിഭാഗങ്ങളിലായി 43 ടീമുകൾ പരിപാടിയിൽ പങ്കെടുത്തു. യു പി തല മത്സരത്തിൽ ആയിഷ മിന്ന(7A), ഫാത്തിമ ഹന്ന (6A)എന്നിവർ ഒന്നാം സ്ഥാനവും റിഷ ഫാത്തിമ (7A), നജ ഫാത്തിമ പി കെ (7A) എന്നിവർ രണ്ടാം സ്ഥാനവും ഫാത്തിമ മിൻഹ (6B), നജ ഫാത്തിമ (6B)എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

 എൽ പി തല മത്സരത്തിൽ  ദേവനന്ദ എസ് അരുൾ (4B), ഫാത്തിമ ദിയ കെ എ  (4B) എന്നിവർ ഒന്നാം സ്ഥാനവും ഫയ ഫാത്തിമ (2A), വിഭ  സുരേഷ് (2B) എന്നിവർ രണ്ടാം സ്ഥാനവും അഥീന അഷ്റഫ് (4B), സിയ ഫാത്തിമ എൻ  (4B) എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരിപാടിയിൽ  ബിന്ദു, ഷൈനി, ഫെബി, സുബ്ന, ജസ്ന, ബുഷറ എന്നീ അധ്യാപികമാർ  വിധികർത്താക്കളായിരുന്നു. പരിപാടിക്ക്  നൗഷാദ്, ഖൈറുന്നിസ, അലൻ തോമസ് എന്നിവർ നേതൃത്വം നൽകി.