സബ്ജില്ലാ തല മത്സരത്തിൽ തോട്ടുമുക്കം ഗവ.യു പി സ്കൂളിന് വിജയത്തിളക്കം
സബ്ജില്ലാ തല മത്സരത്തിൽ തോട്ടുമുക്കം ഗവ.യു പി സ്കൂളിന് വിജയത്തിളക്കം
തോട്ടുമുക്കം : മുക്കം സബ്ജില്ലാ അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് പരീക്ഷയിൽ തോട്ടുമുക്കം ഗവൺമെന്റ് യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഹാദിയ കെ സബ്ജില്ലയിലെ മികച്ച വിദ്യാലയങ്ങളുമായി മത്സരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. മണാശ്ശേരി ഗവൺമെന്റ് യുപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. സി കെ കാസിം വിജയിക്കുള്ള സമ്മാനം വിതരണം ചെയ്തു. സ്കൂളിലെ അലിഫ് അറബിക് ക്ലബ് അംഗങ്ങളായ ഖൈറുന്നിസ, നൗഷാദ് എന്നിവരാണ് ഹാദിയയെ പരിശീലിപ്പിച്ചത്. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പിടിഎ പ്രസിഡന്റ് വൈ പി അഷ്റഫ്, വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡന്റ് ജിഷ എന്നിവർ വിജയിയെ അഭിനന്ദിച്ചു.