പന്നിക്കോട് ലൗ ഷോറിൽ വിളയും ഓണത്തിന് പച്ചക്കറിയും പിന്നെ പൂക്കളും
പന്നിക്കോട് ലൗ ഷോറിൽ വിളയും ഓണത്തിന് പച്ചക്കറിയും പിന്നെ പൂക്കളും
മുക്കം: ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന പന്നിക്കോട് ലൗ ഷോർ സ്പെഷ്യൽ സ്കൂളിൽ ഈ ഓണക്കാലത്ത് പച്ചക്കറിയും പൂക്കളും വിളവെടുക്കും.
കേരളത്തിലെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്കാരം വളർത്തുക, അതുവഴി ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കുക, സ്ഥായിയായ കാർഷിക മേഖലയെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ പച്ചക്കറി തെെെകളും പൂവിത്തുകളും നട്ടുപിടിപ്പിച്ചു.
ഓണത്തിനൊരു മുറം പച്ചക്കറിയും പൂവും എന്ന ആശയത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പച്ചമുളക് ,വഴുതിന, പയർ, തക്കാളി, വെണ്ട എന്നിവയും ചെണ്ടുമല്ലി തൈകളുമാണ് നട്ടത്.
ലൗഷാേർ പോളി ഹൗസിൽ നടന്ന ചടങ്ങിൽപദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബുദ്ധീൻ മാട്ടുമുറി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൃഷി
അസിസ്റ്റന്റ് ഡയറക്ടർ
രൂപ നാരായണൻ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർമാൻ ആയിഷ ചേലപ്പുറത്ത്, മെമ്പർമാരായ രതീഷ് കളക്കുടിക്കുന്നത്ത്, ബാബു പൊലുക്കുന്നത്ത്, കൃഷി ഓഫീസർ കെ.ടി ഫെബിദ , കൃഷി അസിസ്റ്റന്റ് കെ.കെ ജാഫർ, സോണിയ
,സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളായ ഷെമീന മുനീർ, ആമിന ഉച്ചക്കാവിൽ ഫെമിന, നിയാസ്, പി ടി എ പ്രസിഡന്റ് അബ്ദുറഹിമാൻ ബംഗാളത്ത്
തുടങ്ങിയവർ സംസാരിച്ചു.
കാർഷിക വികസന സമിതി അംഗങ്ങൾ, വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി