ദേശീയ ചലച്ചിത്ര പുരസ്കാരം.* *അപര്‍ണ ബാലമുരളി മികച്ച നടി; ബിജു സഹനടന്‍;*
*ദേശീയ ചലച്ചിത്ര പുരസ്കാരം.*
*അപര്‍ണ ബാലമുരളി മികച്ച നടി; ബിജു സഹനടന്‍;*
മലയാളം തിളങ്ങി 2020ലെ ദേശീയ ചലച്ചിത്ര പുരസ്കാരം. മലയാളിയായ അപര്‍ണ ബാലമുരളിയാണ് മികച്ച നടി. സുരറൈ പോട്ര് എന്ന തമിഴ് സിനിമയിലെ പ്രകചനത്തിലാണ് നേട്ടം. മികച്ച സംവിധായകന്‍: സച്ചി, ചിത്രം: അയ്യപ്പനും കോശിയും. മികച്ച നടന്‍മാര്‍: അജയ് ദേവ്ഗണ്‍, സൂര്യ. മികച്ച സഹനടന്‍ ബിജു മേനോന്‍, ചിത്രം: അയ്യപ്പനും കോശിയും. ‘തിങ്കളാഴ്ച നിശ്ചയം’ ആണ് മികച്ച മലയാളചിത്രം, സംവിധാനം: സെന്ന ഹെഗ്‍ഡെ. മികച്ച ആക്ഷന്‍: മാഫിയ ശശി, ചിത്രം: ‘അയ്യപ്പനും കോശിയും’. ശബ്ദലേഖനം: വിഷ്ണു ഗോവിന്ദ്, ചിത്രം: മാലിക്. മികച്ച ചലച്ചിത്രഗ്രന്ഥം: എം.ടി.അനുഭവങ്ങളുടെ പുസ്തകം’, രചയിതാവ്: അനൂപ് രാമകൃഷ്ണന്‍. ഛായാഗ്രഹണം( നോണ്‍ ഫീച്ചര്‍): നിഖില്‍ എസ്. പ്രവീണ്‍, ചിത്രം: ശബ്ദിക്കുന്ന കലപ്പ. സംവിധാനം ( നോണ്‍ ഫീച്ചര്‍): ആര്‍.വി.രമണി, ചിത്രം ‘ഓ ദാറ്റ്സ് ഭാനു’.
*ദേശീയ ചലച്ചിത്ര പുരസ്കാരം -2020*
*മികച്ച നടി അപർണ ബാലമുരളി (സുരറൈ പോട്ര്)(തമിഴ്).*
*മികച്ച നടൻമാർ - സൂര്യ, അജയ് ദേവഗൺ.*
*മികച്ച സഹനടൻ- ബിജു മേനോൻ (അയ്യപ്പനും കോശിയും).*
*മികച്ച മലയാള ചിത്രം - (തിങ്കളാഴ്ച നിശ്ചയം).*
*മികച്ച സംഘട്ടന സംവിധാനം - മാഫിയ ശശി (അയ്യപ്പനും കോശിയും).*
*മികച്ച പിന്നണി ഗായിക - നഞ്ചിയമ്മ (അയ്യപ്പനും കോശിയും).*
*മികച്ച സംവിധായകൻ- സച്ചി (അയ്യപ്പനും കോശിയും).*
*പ്രത്യേക ജൂറി പരാമർശം- (വാങ്ക്).*
*മികച്ച പ്രൊഡക്ഷൻ ഡിസൈനർ- അനീഷ് നാടോടി (കപ്പേള).*
2020–ൽ പുറത്തിറങ്ങിയ 295 ഫീച്ചർ സിനിമകളും 105 നോൺ ഫീച്ചർ സിനിമകളുമാണ് പുരസ്കാരത്തിനായി മത്സരിച്ചത്. നിർമാതാവും സംവിധായകനുമായ വിപുൽ ഷാ ആയിരുന്നു ജൂറി ചെയർമാൻ. അനൂപ് രാമകൃഷ്ണൻ എഴുതി മലയാള മനോരമ പുറത്തിറക്കിയ ‘എംടി അനുഭവങ്ങളുടെ പുസ്തകം’ എന്ന പുസ്തകത്തിന് മികച്ച സിനിമാഗ്രന്ഥത്തിനുള്ള പ്രത്യേക പരാമർശം ലഭിച്ചു. മലയാളി ഛായാഗ്രാഹകനായ നിഖിൽ എസ് പ്രവീൺ മികച്ച നോൺ ഫീച്ചർ സിനിമ ഛായാഗ്രാഹകനുള്ള പുരസ്കാരം നേടി. ഇടുക്കി ലൈവ്. ഫിലിം ഫ്രണ്ട്‌ലി സ്റ്റേറ്റിനുള്ള പുരസ്കാരം മധ്യപ്രദേശ് നേടി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഇൗ വിഭാഗത്തിൽ പ്രത്യേക പരാമർശം നേടി. സംവിധായകൻ പ്രിയദർശൻ അധ്യക്ഷനായ ജൂറിയാണ് ഇൗ പുരസ്കാരങ്ങൾ തിരഞ്ഞെടുത്തത്.