സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി*

 

*സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി*



തോട്ടുമുക്കം :
2022-23 സ്കൂൾ വർഷത്തേക്കുള്ള സ്കൂൾ ഭാരവാഹികൾക്കു വേണ്ടിയുള്ള  തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു. ഇലക്ട്രോണിക് വോട്ടിങ്ങിലൂടെ ആയിരുന്നു തെരഞ്ഞെടുപ്പ് നടത്തപ്പെട്ടത്.സ്കൂൾ ലീഡർ അലന്റ വിൻസസെന്റ് , അസിസ്റ്റന്റ് സ്കൂൾ ലീഡർ അനഹ എജിൻസ്, സ്പോർട്സ് ക്യാപ്റ്റൻ ജുബിൻ ജോമോൻ, സ്പോർട്സ് സെക്രട്ടറി ആൽഡിറിൻ ജിന്റോ ജോസഫ്, ആർട്സ് ക്യാപ്റ്റൻ ഇവാ സനീഷ്, ആർട്സ് സെക്രട്ടറി റിയോണ അനീഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഒന്നുമുതൽ ഏഴ് വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഇലക്ട്രോണിക് വോട്ടിംഗ് ലൂടെ  തങ്ങളുടെ വോട്ടവകാശം   രേഖപ്പെടുത്തിയത് ഒരു പുതിയ അനുഭവമായിരുന്നു. ടീച്ചേർസ്,പിടിഎ പ്രസിഡന്റ് ശ്രീ.വിനോദ് ചെങ്ങളം തകിടിയിൽ എന്നിവർ തെരഞ്ഞെടുപ്പിന്  നേതൃത്വം നൽകി.
തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഭാരവാഹികൾക്കും സ്കൂൾ അസംബ്ലിയിൽ
അഭിനന്ദനങ്ങൾ അർപ്പിച്ചു.