കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു; കൊടിയത്തൂരിൽ വിള ഇൻഷുറൻസ് വാരാചരണത്തിന് തുടക്കം

 👆കാർഷിക വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നു; കൊടിയത്തൂരിൽ വിള ഇൻഷുറൻസ് വാരാചരണത്തിന് തുടക്കം




മുക്കം: പ്രകൃതി ക്ഷോഭം, കാലാവസ്ഥ വ്യതിയാനം വന്യമൃഗശല്യം തുടങ്ങിയവ മൂലം കൃഷി നശിക്കുന്ന കർഷകർക്ക് ആശ്വാസമായി ആരംഭിച്ച വിള ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ വിള ഇൻഷുറൻസ് വാരാചരണത്തിന് തുടക്കമായി. തെങ്ങ്, കമുക്, റബർ, കശുമാവ്, വാഴ, മരച്ചീനി, കുരുമുളക് തുടങ്ങി 27 ഇനം വിളകൾക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ഓരോ വർഷവും ഏക്കർ കണക്കിന് കൃഷി നശിക്കുന്ന മലയോര മേഖലയിലുൾപ്പെടെ നിരവധി കർഷകർക്ക് ഉപകാരപ്പെടുന്നതാണ് സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി. മുൻ വർഷങ്ങളിലെല്ലാം ഇത്തരം പദ്ധതികളെ കുറിച്ചറിയാതെ നിരവധി കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. 

കൃഷി ഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ കെ.ടി ഫെബിദ അധ്യക്ഷയായി. കൃഷി അസിസ്റ്റൻറ് മാരായ കെ.കെ ജാഫർ എം.എസ് നഷീദ, കെ. സഫറുദ്ധീൻ കർഷകരായ അച്ചുതൻ, ദാസൻ തുടങ്ങിയവർ സംസാരിച്ചു