*ചാന്ദ്രദിനം ആഘോഷിച്ചു
*ചാന്ദ്രദിനം ആഘോഷിച്ചു.*
തോട്ടുമുക്കം : ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് ചാന്ദ്രദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ചാന്ദ്ര മനുഷ്യനുമായുള്ള അഭിമുഖം, പതിപ്പു നിർമ്മാണം, അമ്പിളി മാമന് കത്തയയ്ക്കൽ, ചാന്ദ്രദിന ക്വിസ്, ചാന്ദ്ര ദിനസന്ദേശം, ചുമർ പത്രിക നിർമ്മാണം, ഡോക്യുമെന്ററി പ്രദർശനം എന്നീ പ്രവർത്തനങ്ങൾ കുട്ടികളിൽ ആവേശവും കൗതുകവും ഉണർത്തി.
അധ്യാപകരായ സ്മിത.കെ, നസിയ ബീഗം , ലല്ല സെബാസ്റ്റ്യൻ, പുഷ്പറാണി ജോസഫ്, സിബി ജോൺ എന്നിവർ പ്രസംഗിച്ചു.