തോട്ടുമുക്കത്ത് ബഷീർ സ്മരണചടങ്ങും, സാഹിത്യ ക്വിസ്സ് മത്സരവും നടത്തി.

 തോട്ടുമുക്കത്ത് ബഷീർ സ്മരണചടങ്ങും, സാഹിത്യ ക്വിസ്സ് മത്സരവും  നടത്തി.




    ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്വ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തോടനുബന്ധിച്ച് നടത്തിയ ബഷീർ അനുസ്മരണച്ചടങ്ങും സാഹിത്യ ക്വിസ്സും വാർഡ് മെംബർ ശ്രീമതി ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി ശ്രീ ശിവദാസൻ മാസ്റ്റർ സ്വാഗതം ആശംസിച്ചു. ലൈബ്രറി പ്രസിഡന്റ്റ് ശ്രീ ജോർജ് എൻ മാമൻ മാസ്റ്റർ അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാള സാഹിത്യകാരനായ  വൈക്കം മുഹമ്മദ് ബഷിർ എന്ന ബേപ്പൂർ സുൽത്താന്റെ ജീവചരിത്രവും, അക്ഷരങ്ങൾ കൊണ്ട് ചിരിപ്പിക്കുവാനും ചിന്തിപ്പിക്കുവാനും ഉള്ള അദ്ദേഹത്തിന്റെ കഴിവുകളെ കുറിച്ചും സംസാരിച്ചു.  ശ്രീ അബ്ദു തിരുനിലത്ത്, ' എക്സിക്യൂട്ടീവ് അംഗം ശ്രീമതി ജീനി ടീച്ചർ വിദ്യാർത്ഥികളായ ഗോകുൽദേവ്, പൂജാ ലക്ഷ്മി, അലന്റ മരിയ വർഗ്ഗീസ്, റിയ അൽഫോൻസ് ടോം, അതുൽ പി.എം. എന്നിവർ സംസാരിച്ചു. ശ്രീ ജോർജ് എൻ മാമൻ മാസ്റ്റർ ശ്രീമതി ജീനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സാഹിത്യ ക്വിസ്സ് നടത്തി.


സാഹിത്യ ക്വിസ് മത്സരത്തിൽ


യുപി വിഭാഗത്തിൽ


പൂജാ ലക്ഷ്മി ഒന്നാം സമ്മാനവും,

അതുൽ Ps രണ്ടാം സമ്മാനവും,

ഗൗതം ദേവ് മൂന്നാം സമ്മാനം നേടി


ഹൈസ്കൂൾ വിഭാഗത്തിൽ


ഗോകുൽദേവ് ഒന്നാം സമ്മാനവും,

ഷിഫ് രണ്ടാം സമ്മാനവും,

അലന്റ മരിയ വർഗ്ഗീസ് മൂന്നാം സമ്മാനം നേടി.


പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും പ്രോത്സാഹന സമ്മാനവും നൽകി.


 ചടങ്ങിന് ലൈബ്രേറിയൻ ശ്രീമതി ഷർമിള ടി.കെ നന്ദി പ്രകാശിപ്പിച്ചു.