തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ ചാന്ദ്ര മനുഷ്യൻ കുട്ടികൾക്ക് കൗതുകമാ
തോട്ടുമുക്കം ഗവ. യു പി സ്കൂളിലെ ചാന്ദ്ര മനുഷ്യൻ കുട്ടികൾക്ക് കൗതുകമായി.
തോട്ടുമുക്കം: സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് വ്യത്യസ്ത പരിപാടികൾ ശാസ്ത്ര വാരമായി ആഘോഷിച്ചു. ചാന്ദ്ര ദിനത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികളുമായി സംവദിച്ചു. കുട്ടികളുടെ വ്യത്യസ്ത സംശയങ്ങൾക്ക് ചാന്ദ്ര മനുഷ്യൻ മറുപടി നൽകി. സ്കൂൾ ഗ്രൗണ്ടിൽ വച്ച് എല്ലാ വിദ്യാർത്ഥികളും ഒരുമിച്ചു ചേർന്ന് റോക്കറ്റ് വിക്ഷേപിച്ചത് നവ്യാനുഭവമായി. ശാസ്ത്ര വാരത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, കളറിംഗ് മത്സരം, അമ്പിളിമാമനൊരു കത്ത്, ചാന്ദ്രദിന പതിപ്പ് നിർമ്മാണം, ചാന്ദ്രദിന പ്രദർശനം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ അരങ്ങേറി. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ് നിർവഹിച്ചു. എസ് എം സി ചെയർമാൻ ബാബു. കെ പതിപ്പ് പ്രകാശനം ചെയ്തു. ചടങ്ങിൽ എസ് എം സി വൈസ് ചെയർമാൻ ബിജു, എം പി ടി എ പ്രസിഡന്റ് ജിഷ, വൈസ് പ്രസിഡന്റ് ജംഷീന, പി ടി എ വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. പരിപാടിക്ക് ജിനീഷ്, ഹണി മേരി സെബാസ്റ്റ്യൻ, ജസ്ന, അലൻ തോമസ്, ഷാഹുൽഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.