വർണാഭമായ സ്കൂൾ ഡേ ആഘോഷ പരിപാടികളോടെ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം*
*വർണാഭമായ സ്കൂൾ ഡേ ആഘോഷ പരിപാടികളോടെ സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ തോട്ടുമുക്കം*
*റീഡിങ് കോർണറിന്റെയും, ചിൽഡ്രൻസ് പാർക്കിന്റെയും ഉദ്ഘാടനവും, പൂർവ വിദ്യാർഥികളെ ആദരിക്കലും.*
തോട്ടുമുക്കം : സന്തോം സ്കൂളിന്റെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് സ്കൂൾ ഡേ സാഘോഷം നടത്തപ്പെട്ടു.
ചടങ്ങിനോടനുബന്ധിച്ച് കുട്ടികളിൽ വായനാശീലം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂൾ അങ്കണത്തിൽ പ്രകൃതിരമണീയമായി നിർമ്മിച്ച റീഡിങ് കോർണർ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഷംലുലൂത്ത് ഉദ്ഘാടനം ചെയ്തു.
കൂടാതെ, പുതുതായി നിർമ്മിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം ഉർങ്ങാട്ടിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഷിജോ പാലാ പുളിക്കൽ നിർവഹിച്ചു.
പ്രസ്തുത ചടങ്ങിൽ ഈ വർഷം SSLC, Plus Two പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ സന്തോം സ്കൂളിലെ ഇരുപതോളം പൂർവ വിദ്യാർഥികൾക്ക് മെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ. വിനോദ് ചെങ്ങളം തകിടിയിൽ, വാർഡ് മെമ്പർമാരായ ശ്രീമതി ദിവ്യ ഷിബു, ശ്രീമതി സിജി കുറ്റികൊമ്പിൽ, ശ്രീ. ജോസി നരിതൂക്കിൽ, ഹെഡ്മിസ്ട്രസ് സി. ഷാർലറ്റ് എന്നിവർ സംസാരിച്ചു.
തുടർന്ന്, ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹാ യെ കുറിച്ച് കുട്ടികളിൽ അവബോധം ജനിപ്പിക്കുന്നതിനായി ഫാ. ബിനു കുളത്തിങ്കൽ ക്ലാസ് നയിച്ചു.
കുട്ടികളുടെ മാർഗംകളി, കോൽക്കളി,തുടങ്ങിയ
വിവിധ കലാപരിപാടികൾ സ്കൂൾ ഡേ ആഘോഷങ്ങൾക്ക് നിറം ചാർത്തി.