ചെറുപുഴയുടെ തീരത്ത് വിത്തുരുളകൾ വിതച്ചു*
*ചെറുപുഴയുടെ തീരത്ത് വിത്തുരുളകൾ വിതച്ചു*
ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് തോട്ടുമുക്കം സെന്റ്
തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ തയ്യാറാക്കിയ വിത്തുരുളകൾ ചെറുപുഴയുടെ തീരത്ത് വിതച്ചു.
ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സഫിയാ ടി. പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, വിത്തുരുളകൾ പ്രകൃതി സംരക്ഷണത്തിന് വഹിക്കുന്ന പങ്കിനെക്കുറിച്ചും .
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശ്രീമതി റോസ്മേരി കെ ബേബി അധ്യാപകനായ ശ്രീ ഉമ്മർ എൻഎസ്എസ് വളണ്ടിയേഴ്സ് ആയ ജോവിറ്റ മൈക്കിൾ , സഹീർ ഖാൻ , ഹണി പി ജെ തുടങ്ങിയവർ പ്രസംഗിച്ചു.
ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം , " 2022 ജൂലൈ 28 ന് " തളിർക്കട്ടെ പുതു നാമ്പുകൾ " എന്ന പദ്ധതി നടപ്പാക്കുന്നു . ' ' അതിജീവനം " , സപ്തദിന ക്യാംപിൽ ' നാമ്പ് ' പദ്ധതി പ്രകാരം കേരളമൊട്ടാകെയുള്ള ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം വോളന്റിയർ മാർ തയാറാക്കിയ 12 ലക്ഷം വിത്തുരുളകൾ അനുയോജ്യമായ ഇടങ്ങളിൽ വിതറുന്ന പ്രവർത്തനമാണിത് . " തളിർക്കട്ടെ പുതുനാമ്പുകൾ പദ്ധതിയുടെ പ്രാരംഭ നടപടിയെന്ന നിലയിൽ
തോട്ടുമുക്കം സെന്റ്
തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയ വിത്തുണ്ടകളാണ് വിതച്ചത് .