ഭിന്നശേഷിക്കാർക്ക് വേണ്ടി വേറിട്ട മാതൃകാ പ്രവർത്തനവുമായി കൊടിയത്തൂർ പരിവാർ""

 ""ഭിന്നശേഷിക്കാർക്ക്  വേണ്ടി വേറിട്ട മാതൃകാ പ്രവർത്തനവുമായി കൊടിയത്തൂർ  പരിവാർ""



 കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയെഴുതിയ മുഴുവൻ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ട്രോഫിയുമായി പരിവാർ കമ്മിറ്റി  വീടുകളിലെത്തി അവരുമായി അൽപനേരം സന്തോഷം പങ്കുവെച്ചു.  ഭിന്നശേഷിക്കാരായ  കുട്ടികളെ  വിദ്യാഭ്യാസപരമായി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് പരിവാർ സംഘടന ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പന്നിക്കോട് സവാദ്


   എന്ന കുട്ടിയുടെ വീട്ടിൽ വച്ച് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപുറത്ത്  തുടക്കം കുറിച്ചു. തുടർന്ന് വിവിധ വീടുകളിലെത്തി പഞ്ചായത്ത് മെമ്പർ അബൂബക്കർ മാസ്റ്റർ, പരിവാർ  ഭാരവാഹികളായ  മുഹമ്മദാലി, നാസർ മാസ്റ്റർ സുരേഷ് ചെറുവാടി  ജാഫർ ടി കെ  അസീസ് കാരക്കുറ്റി,  കരീം പോലുകുന്ന് ,മുഹമ്മദ് ഗോതമ്പ് റോഡ്  മുഹമ്മദ് സൈഗോൺ  സെലീന, ആയിഷ ഹന്ന  തുടങ്ങിയവർ വീടുകളിലെത്തി സ്നേഹസല്ലാപം പങ്കുവെച്ചു.