തോട്ടുമുക്കം മലയോര മേഖലയിൽ കാട്ടാന ശല്യം അതിരൂഷമായി തുടരുന്നു.*

 *തോട്ടുമുക്കം മലയോര മേഖലയിൽ കാട്ടാന ശല്യം അതിരൂഷമായി തുടരുന്നു.*





തോട്ടുമുക്കം : ഊർങ്ങാട്ടിട്ടിരി പഞ്ചായയത്തിലെ ഒന്നാം വാർഡിൽപ്പെട്ട കോനൂർക്കണ്ടി മരത്തോട് ഭാഗത്ത് കാട്ടാ ശല്യം അതിരൂഷമായി തുടരുന്നു.പ്രദേശത്ത് പകൽ സമയത്ത് പോലും കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ രാത്രി മരത്തോട് ഭാഗത്തിറങ്ങിയ കാട്ടാന മളിയകുന്നുമ്മൽ ഗംഗാദരന്റെ 50 ഓളം വാഴ കാൾ നശിപ്പിച്ചു. വൈകിട്ട് 5 മണിയോടെ ഇറങ്ങുന്ന കാട്ടാനകൾ രാവിലെ വരെ പ്രദേശത്ത്  നിലയുറപ്പിച്ചിരി ക്കുകയാണ്


. ഞായറാഴ്ച രാവിലെ ജാതിക്ക ശേഖരിക്കുവാൻ പോയ ഇരുമ്പുഴിയിൽ മീനയും, മകനും ആനയുടെ മുൻപിൽ അകപ്പെട്ടു.


പകൽ സമയത്ത് പോലും പ്രദേശത്ത് ഇറങ്ങുന്ന കാട്ടനകൾ ജനങ്ങളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയാണ് ഉയർത്തുന്നത്.