തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ പ്രഭാതഭക്ഷണം പുനരാരംഭിച്ചു.

 തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ പ്രഭാതഭക്ഷണം പുനരാരംഭിച്ചു.



 തോട്ടുമുക്കം : സ്കൂളിലെ സൗജന്യ ഉച്ചഭക്ഷണത്തിന് പുറമെ എല്ലാ കുട്ടികൾക്കും രാവിലെ പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് സ്കൂളിൽ തുടക്കമായി. നാട്ടിലെ സന്നദ്ധ സംഘടനകളിൽ നിന്നും പൊതു സ്ഥാപനങ്ങളിൽ നിന്നും  ലഭിക്കുന്ന സ്പോൺസർഷിപ്പ് ഉപയോഗപ്പെടുത്തിയാണ് പദ്ധതി മുന്നോട്ടു പോകുന്നത്. കഴിഞ്ഞകാലങ്ങളിൽ കാരശ്ശേരി സർവീസ് സഹകരണ ബാങ്ക്, തോട്ടുമുക്കം പ്രവാസി കൂട്ടായ്മ എന്നിവരാണ് സഹായസഹകരണങ്ങൾ നൽകിയിരുന്നത്. നടപ്പുവർഷവും സന്നദ്ധ സംഘടനകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പദ്ധതി തുടങ്ങുന്നതെന്ന് പി ടി  എ പ്രസിഡന്റ് വൈ പി അഷ്റഫ് അറിയിച്ചു. പ്രഭാതഭക്ഷണത്തിന്റെ ഔപചാരിക ഉദ്ഘാടനം പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ് വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ എന്നിവർ ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ പ്രസിഡന്റ് ജിഷ, ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, സീനിയർ അസിസ്റ്റന്റ് രജിന ഉച്ചഭക്ഷണ ചുമതലയുള്ള ജിവാഷ്, ഖൈറുന്നിസ, ബീന എന്നിവർ സന്നിഹിതരായി.