ഭരണാധികാരികൾ രാജ്യത്തെ നാണം കെടുത്തുന്നു.* സി പി ചെറിയമുഹമ്മദ്

 *ഭരണാധികാരികൾ രാജ്യത്തെ നാണം കെടുത്തുന്നു.* 

സി പി ചെറിയമുഹമ്മദ്


................................

കൊടിയത്തൂർ : രാജ്യത്ത് നീതി നിഷേധത്തിനെതിരെ പോരാടുന്ന പൊതു പ്രവർത്തകരെയും പത്രപ്രവർത്തകരെയും വേട്ടയാടുന്ന ഭരണകൂടം ഇന്ത്യയെ ലോക രാജ്യങ്ങൾക്കു മുന്നിൽ നാണം കെടുത്തുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു.

 മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂട വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി കൊടിയത്തൂർ  പഞ്ചായത്ത്  മുസ്‌ലിം ലീഗിൻ്റെ  നേതൃത്വത്തിൽ ചെറുവാടിയിൽ  സംഘടിപ്പിച്ച പ്രതിഷേധ  സായാഹ്ന ധർണ്ണ  ഉദ്ഘാടനം  ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയെ വിമർശിക്കുന്നവരയും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടുന്നവരെയും വേട്ടയാടുന്ന ഭരണകൂട നയത്തിനെതിരെ പ്രതിഷേധം ഉയരണമെന്നു കൂടി അദ്ദേഹം ആഹ്വാനം ചെയ്തു. പരിപാടിയിൽ  പഞ്ചായത്ത്  മുസ്‌ലിം  ലീഗ്  പ്രസിഡന്റ്  കെ  പി  അബ്ദുറഹിമാൻ  അധ്യക്ഷത വഹിച്ചു . മണ്ഡലം  മുസ്‌ലിം ലീഗ്  ജനറൽ  സെക്രട്ടറി  

കെ  വി  അബ്ദുറഹിമാൻ, വി പി എ ജലീൽ, ഗ്രാമ  പഞ്ചായത്ത്  മെമ്പർമാരായ  ഫസൽ  കൊടിയത്തൂർ, എം  ടി  റിയാസ്, പഞ്ചായത്ത്  യൂത്ത്ലീഗ്  ജനറൽ  സെക്രട്ടറി  കെ വി  നിയാസ്, പഞ്ചായത്ത്  ലീഗ് ഭാരവാഹികളായ  എസ്  എ  നാസർ ,വൈത്തല അബുബക്കർ, സി പി  അസീസ്, പി  സി  നാസർ, ടി ടി അബ്ദുറഹിമാൻ, ഷാജു റഹ്മാൻ തുടങ്ങിയവർ  പ്രസംഗിച്ചു.  പഞ്ചായത്ത് മുസ് ലിം ലീഗ്  ജനറൽ  സെക്രട്ടറി  എൻ  കെ  അഷ്‌റഫ്  സ്വഗതവും  സെക്ര ട്ടറി  എൻ  ജമാൽ നന്ദിയും പറഞ്ഞു.