അത്യുജജ്വലമായി തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ ബഷീർ ദിന പരിപാടികൾ

 അത്യുജജ്വലമായി തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ ബഷീർ ദിന പരിപാടികൾ



 തോട്ടുമുക്കം : ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് തോട്ടുമുക്കം ഗവ. യു പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി. സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പടുകൂറ്റൻ ബാനറിൽ സ്ഥാപിച്ച ബഷീറിന്റെ കൊളാഷ് പ്രദർശനം  ഏറെ ശ്രദ്ധേയമായി. സ്കൂളിലെ 100 വിദ്യാർഥികളാണ് കൊളാഷ് പ്രദർശനത്തിന്റെ ഭാഗമായി മാറിയത്. ബഷീറും പാത്തുമ്മയുടെ ആടും ബഷീർ കൃതികളിലെ കഥാപാത്രങ്ങളും പരിപാടിയുടെ മാറ്റ് കൂട്ടി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം, ബഷീർ സാഹിത്യ ക്വിസ്, ബഷീർ കൃതികളുടെ പ്രദർശനം  തുടങ്ങിയവ പരിപാടികളിലെ വേറിട്ട കാഴ്ചകൾ ആയി മാറി. പരിപാടിയുടെ ഉദ്ഘാടനം പി ടി എ പ്രസിഡന്റ് വൈ പി അഷ്റഫ് നിർവഹിച്ചു. എസ് എം സി ചെയർമാൻ ബാബു കെ, എം പി ടി എ വൈസ് പ്രസിഡന്റ് ജംഷീദ എന്നിവർ സന്നിഹിതരായി. ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, സീനിയർ അസിസ്റ്റന്റ് രജിന ടീച്ചർ, വിദ്യാരംഗം കൺവീനർ അജി, സയൻസ് ക്ലബ്ബ് കൺവീനർ ജിനീഷ്, എൽ പി. എസ് ആർ ജി കൺവീനർ ഹണി മേരി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് സുഭാഷ്, അജി, ജിവാഷ് എന്നിവർ നേതൃത്വം നൽകി.