തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി

 

*തോട്ടുമുക്കം ഗവ.യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ മാതൃകയായി*



തോട്ടുമുക്കം : സ്കൂളിലെ 89 -90 ബാച്ചിന്റെ  സ്നേഹോപഹാരം ആയി സ്കൂൾ ഗാർഡനിലേക്ക് ടെറേറിയം പ്ലാന്റ് സമ്മാനിച്ചു. കഴിഞ്ഞവർഷം ഇതേ ബാച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരുന്ന പൂർവ വിദ്യാർത്ഥി സംഗമത്തിൽ വച്ച് സ്കൂളിന് ആവശ്യമായ സൗണ്ട് സിസ്റ്റം  സമ്മാനിച്ച്  വേറിട്ട മാതൃകയായിരുന്നു. 2023  ൽ അൻപതാം വാർഷികം ആഘോഷിക്കുന്ന സ്കൂളിന് പൂർവ്വവിദ്യാർത്ഥികളുടെ ഇത്തരം നല്ല മാതൃകകൾ മുതൽക്കൂട്ടാവും എന്ന് ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ അറിയിച്ചു. സ്കൂളിൽ നടന്ന ലഘു ചടങ്ങിൽ 1989 ബാച്ചിലെ വിദ്യാർഥികളും ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, സീനിയർ അസിസ്റ്റന്റ് രജിന, അധ്യാപകരായ പ്രദീപ്, നൗഷാദ്,ജിനീഷ്, എസ് എം സി പ്രതിനിധി സുബൈദ  എന്നിവർ പങ്കെടുത്തു.