ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു.*

 *ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ബഷീർ ദിനം സമുചിതമായി ആചരിച്ചു.*



ചുണ്ടത്തു പൊയിൽ : കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മദിനമായ ജൂലൈ 5 ,ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്ക്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ബഷീർ ദിനമായി ആചരിച്ചു. ബഷീർ കൃതികൾ പരിചയപ്പെടുത്തൽ, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച , ബാല്യകാലസഖിയുടെ ദൃശ്യാവിഷ്ക്കാരം, ബഷീർ കഥാപാത്രങ്ങളെ വരയ്ക്കൽ , ഡോക്യുമെന്ററി പ്രദർശനം , പുസ്തകപ്രദർശനം എന്നീ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ നടന്നു.

സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി റെജി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ അധ്യാപകരായ ശ്രീമതി പുഷ്പറാണി ജോസഫ്, ശ്രീമതി സിബി ജോൺ, ശ്രീമതിലല്ല സെബാസ്റ്റ്യൻ, ശ്രീമതി സിനി കൊട്ടാരത്തിൽ എന്നിവർ പ്രസംഗിച്ചു. ബഷീർ കൃതികൾ വായിക്കാത്ത കുട്ടികൾക്ക് തീർച്ചയായും കഥാപാത്രങ്ങളുടെ വേഷ പ്പകർച്ച വായനയിലേയ്ക്ക് നയിക്കും എന്ന കാഴ്ചപ്പാടാണ് അധ്യാപകർക്ക് .



,