ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.
ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ പാർലമെന്റ് ഇലക്ഷൻ നടത്തി.
ചുണ്ടത്തു പൊയിൽ : ഗവ.യു.പി.സ്കൂൾ ചുണ്ടത്തു പൊയിലിൽ 2022 - 2023 അധ്യയന വർഷത്തേയ്ക്കുള്ള സ്കൂൾ ഭാരവാഹികൾ
ക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് നടത്തി.
പ്രോഗ്രാമിന്റെ വീഡിയോ ദൃശ്യങ്ങൾ
👇
ഇലക്ട്രോണിക് വോട്ടിംഗിലൂടെ ആയിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. സ്കൂൾ ലീഡർ നജ ഫാത്തിമ, ഡെപ്യൂട്ടി ലീഡർ കൈലാഷ്ബാബു, സാഹിത്യ സമാജം സെക്രട്ടറി അഫ്രീൻ ഹാരിസ് ജോയിന്റ് സെക്രട്ടറി നിവേദ് . കെ.
സ്കൂൾ ലൈബ്രേറിയൻ മാരായി ആൻസ് മരിയ ഷാജി, മരീന തോമസ്, ആഷ്ലി സനീഷ്, അഞ്ജന ഷിബു എന്നിവരാണ് വോട്ടെടുപ്പിലൂടെ കുട്ടികളുടെ പ്രതിനിധികളായത്.
മൂന്നാം ക്ലാസുമുതൽ ഏഴാം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. സത്യപ്രതിജ്ഞയിലൂടെ സ്കൂൾ ലീഡർ, സാഹിത്യ സമാജം സെക്രട്ടറി എന്നിവർ സ്ഥാനമേറ്റു. പാർലമെന്റ് ഇലക്ഷന്റെ എല്ലാ ഘട്ടങ്ങളും കുട്ടികൾ പരിചയപ്പെട്ട മാതൃകാ ഇലക്ഷനായിരുന്നു ഇത്തവണത്തേത്.
ഹെഡ്മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ് , അധ്യാപകരായ സിബി ജോൺ, സിനി കൊട്ടാരത്തിൽ, അബ്ദു റഹിമാൻ. എ.കെ, സ്മിത.കെ, ലല്ല സെബാസ്റ്റ്യൻ, പുഷ്പറാണി ജോസഫ്, നസിയ ബീഗം , ഷെരീഫ് KC, ഫാത്തിമ ഷെറിൻ എന്നിവർ സ്കൂൾ ഇലക്ഷന് നേതൃത്വം കൊടുത്തു.