കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം, വിവിധ പരിപാടികൾ സംഘടിപ്പിച്ചു*
*കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം, വിവിധ പരിപാടികൾ സംഘടിപ്പിച്ചു*
മുക്കം: കുന്ദമംഗലം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കുന്ന കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ മേളയുടെ പ്രചരണാർത്ഥം കൊടിയത്തൂരിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വിളംബര റാലി,പോസ്റ്റർ രചന മത്സരം,
ആരോഗ്യ ബോധവൽക്കരണ ക്ലാസ്,
വിളംബര റാലി എന്നിവയാണ് സംഘടിപ്പിച്ചത്.
ചുള്ളിക്കാപ്പറമ്പ് അങ്ങാടിയിൽ നടന്ന വിളമ്പര റാലി ഗ്രാമപഞായത്ത് പ്രസിഡണ്ട് ശ്രീമതി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷിഹാബ് മാട്ടു മുറിക്കൽ അദ്ധ്യക്ഷത വഹിച്ച ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അയിഷ,ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബൂബക്കർ , ബ്ലോക്ക് ഡിവിഷൻ മെമ്പർ സുഹറ ,,ഹെൽത്ത് ഇൻസ്പെക്ടർ ലെനിമോൾ, അംഗൻവാടി ടീച്ചർ എന്നിവർ സംസാരിച്ചു. സി.എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ: മനു ലാൽ ആരോഗ്യ മേളയെ സംബന്ധിച്ചുള്ള വിശദീകരണം നൽകി. പരിപാടിയാൽ ചെറുവാടി സി.എച്ച്.സിയിലെയും കൊടിയത്തൂർ എഫ്.എച്ച്.സി.യി. ലെയും ജീവനക്കാർ,ആശവർക്കർമാർ , അങ്കണവാടി ടീച്ചർമാർ എന്നിവർ പങ്കെടുത്തു.
ചെറുവാടി സ്കൂളിൽ വച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിലെ പതിനാല് വിദ്യാർത്ഥികൾ പങ്കെടുത്ത പോസ്റ്റർ രചനാ മൽസരം നടത്തി. മൽസര പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആയിഷ അദ്ധ്യക്ഷത വഹിച്ചു. ജെ.പി.എച്ച്.എൻ മാരായ ബിന്ദു. കെ ജി, അഖില പി. എന്നിവർ മൽസര പരിപാടി നിയന്ത്രിച്ചു.
ചെറുവാടി ഹൈസ്കൂളിൽ 8, 9, ക്ലാസിലെ വിദ്യാർത്ഥികൾക്ക് ആരോഗ്യബോധവൽക്കരണ ക്ലാസും പ്രശ്നോത്തരി മൽസരവും വിജയികൾക്ക് സമ്മാനവും നൽകി. പരിപാടിയിൽ സ്കൂൾ ഹെഡ്
മിസ്റ്റട്രസ് അജിത, മറ്റ് അദ്ധ്യാപകർ സി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ: മനു ലാൽ , ഹെൽത്ത് ഇൻസ്പെക്ടർ ലെനിമോൾ മാത്യു, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ദീപിക. പി. സി.എച്ച്. സി. ഡ്രൈവർ അനിൽ കുമാർ എന്നിവർ പങ്കെടുത്തു.