കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും*

 *കിച്ചൻ കം സ്റ്റോർ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും*





 തോട്ടുമുക്കം സെൻതോമസ് ഹൈസ്കൂളിൽ പുതിയതായി പണികഴിപ്പിച്ച കിച്ചൺ സ്റ്റോറിന്റെ ഉദ്ഘാടനവും  പ്രതിഭകളെ ആദരിക്കലും ജൂലൈ 1 വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കളുടെ സഹായത്താൽ സ്കൂളിൽ പുതിയതായി പണികഴിപ്പിച്ച കിച്ചൺ കം സ്റ്റോറിന്റെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഷംലൂലത്ത്  നിർവഹിച്ചു അതോടൊപ്പം തന്നെ 2021 22 അധ്യായന വർഷത്തിൽ മികച്ച വിജയം നേടിയ പ്രതിഭകളെ ആദരിക്കൽ ചടങ്ങും ഗംഭീരമായി സംഘടിപ്പിച്ചു.  സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സഫിയ ടീച്ചർ  ചടങ്ങിന് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ റവ.ഫാ. ജോൺ മൂലയിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു.


കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അഡ്വക്കേറ്റ് സുഫിയാൻ,    കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീമതി. ദിവ്യ ഷിബു, മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ  ശ്രീ. ഓംകാരനാഥൻ, മുക്കം ട്രഷറി ഓഫീസർ ശ്രീ. ഹക്കീം, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ശ്രീ. മനു ബേബി, പിടിഎ പ്രസിഡൻറ് ശ്രീ ജോർജ്ജ് കേവള്ളി , സാന്തോം  ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ്  സി.ഷാർലറ്റ്, ചുണ്ടത്തും പൊയിൽ ഗവ. യുപി സ്കൂൾ  ഹെഡ്മിസ്ട്രസ് ശ്രീമതി. റെജി മുണ്ടപ്ലാക്കൽ, പാരിഷ്  ട്രസ്റ്റി  ശ്രീ.ടോമി  മങ്കുത്തേൽ, പൂർവ്വവിദ്യാർത്ഥി പ്രതിനിധി അമല ആൻ  സിറിയക്ക് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് പ്രതിനിധി ബിൻസൺ ജോസഫ്  ചടങ്ങിന് നന്ദി പറഞ്ഞു. അധ്യാപകരുടെയും അനധ്യാപകരുടെയും, പിടിഎ അംഗങ്ങളുടെയും മാതാപിതാക്കളുടെയും, നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യവും സഹകരണവും പരിപാടി വളരെ മികച്ചതാക്കി മാറ്റി .  വിഭവസമൃദമായ സദ്യയും പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു.

ഉച്ചയോടു കൂടെ പരിപാടികൾ അവസാനിച്ചു.