2022-23 വർഷത്തെ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പുതിയ പി ടി എ ഭാരവാഹികളെ തെരഞ്ഞെടുത്തു*

 

*2022-23 വർഷത്തെ തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പുതിയ പി ടി എ  ഭാരവാഹികളെ തെരഞ്ഞെടുത്തു*



തോട്ടുമുക്കം : തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ പുതിയ പി ടി എ  ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂലൈ 1  വെള്ളിയാഴ്ച സ്കൂളിൽ ചേർന്ന ജനറൽബോഡി യോഗത്തിലാണ്  പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.  പുതിയ പിടിഎ പ്രസിഡന്റായി വൈ പി അഷ്റഫും വൈസ് പ്രസിഡന്റായി അബ്ദുൽ ജബ്ബാറും എസ് എം സി ചെയർമാൻ ആയി ബാബു കെ യും എം പി ടി എ പ്രസിഡന്റായി ജിഷ പ്രകാശും എസ് എം സി വൈസ് ചെയർമാനായി ബിജു മോനും എം പി ടി എ വൈസ് പ്രസിഡന്റായി ജംഷീദയും ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് സ്കൂൾ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ നേതൃത്വം നൽകി.