സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022-2023 വർഷത്തെ പി റ്റി എ ഭാരവാഹികളെ തിരഞ്ഞെടുത്തു*
*സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2022-2023 വർഷത്തെ പി റ്റി എ ഭാരവാഹികളെ തിരഞ്ഞെടുത്തു*
തോട്ടുമുക്കം : സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഈ വർഷത്തെ പ്രഥമ ജനറൽ ബോഡി മീറ്റിംഗ് നടത്തപ്പെട്ടു. പ്രസ്തുത യോഗത്തിൽ മുഴുവൻ രക്ഷിതാക്കൾക്കും സൈബർ സെക്യൂരിറ്റി യെകുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നൽകി.മലപ്പുറം വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ ജിറ്റ്സ് പിബി വെറ്റിലപ്പാറയാണ് ക്ലാസ് നയിച്ചത്. തുടർന്ന് പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുത്തു. ശ്രീ വിനോദ് ചെങ്ങളം തകിടിയിൽ പിടിഎ പ്രസിഡണ്ടായും, ശ്രീ സിനോയ് പള്ളിക്കമാലിയിൽ വൈസ് പ്രസിഡണ്ടായും, ശ്രീമതി ബിന്ദു കളപ്പുരയ്ക്കൽ മദർ പിടിഎ ആയും തിരഞ്ഞെടുക്കപ്പെട്ടു.