ഓമശ്ശേരി - കോടഞ്ചേരി - പുല്ലൂരാംപാറ റോഡ് നവീകരണം- 15 കോടി രൂപ അനുവദിച്ചു.
ഓമശ്ശേരി - കോടഞ്ചേരി - പുല്ലൂരാംപാറ റോഡ് നവീകരണം- 15 കോടി രൂപ അനുവദിച്ചു.
ഓമശ്ശേരി - പെരിവല്ലി - ശാന്തിനഗർ - കോടഞ്ചേരി -പുലിക്കയം- വലിയകൊല്ലി -പുല്ലൂരാംപാറ റോഡ് നവീകരണത്തിന് സി. ആർ. ഐ. എഫ്. പദ്ധതിയുടെ ഭാഗമായി 15 കോടി രൂപ അനുവദിച്ചു. റോഡിന്റെ തിരുവമ്പാടി മണ്ഡലത്തിൽ ഉൾപ്പെടുന്ന 12 കി. മീറ്റർ ആണ് പ്രവൃത്തി നടക്കുന്നത്.കേരളത്തിൽ ആകെ 506 കോടി രൂപ പദ്ധതിക്കായി അനുവദിച്ചിട്ടുണ്ട്.ഇതോടെ മലയോര മേഖലയിലെ ഒരു പാത കൂടി നവീകരിക്കപ്പെടുകയാണ്.കോടഞ്ചേരി നിവാസികളുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു ഓമശ്ശേരി -കോടഞ്ചേരി റോഡ്.പ്രദേശവാസികൾ അപേക്ഷ നൽകിയതിനെ തുടർന്ന് മണ്ഡലത്തിലെ പ്രധാന റോഡ് എന്ന നിലയിൽ പ്രഥമ പരിഗണന നൽകി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ CRIF നിർദേശങ്ങളിൽ തന്നെ ഈ റോഡ് ഉൾപ്പെടുത്തുകയായിരുന്നു.ഇതിനെ തുടർന്നാണ് ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി എ മുഹമ്മദ് റിയാസ് നിർദേശം പരിഗണിച്ച് തുക അനുവദിച്ചത്. ബഹു. മന്ത്രിക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.
സ്നേഹപൂർവ്വം
ലിന്റോ ജോസഫ്
എം എൽ എ, തിരുവമ്പാടി