*CPI തിരുവമ്പാടി മണ്ടലം കമ്മറ്റി, സ: ഷാജികുമാർ കാരമൂലയെ മണ്ഡലം സെക്രട്ടറിയായും, സ;T J.റോയി കൂടരഞ്ഞിയെ അസി.സെക്രട്ടറിയായും തെരെഞ്ഞെടുത്തു*
*CPI തിരുവമ്പാടി മണ്ടലം കമ്മറ്റി, സ: ഷാജികുമാർ കാരമൂലയെ മണ്ഡലം സെക്രട്ടറിയായും, സ;T J.റോയി കൂടരഞ്ഞിയെ അസി.സെക്രട്ടറിയായും തെരെഞ്ഞെടുത്തു*
CPI 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി ജൂൺ 11, 12 തീയതികളിൽ മു ക്കത്ത് കാരശേരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പാർട്ടി തിരുവമ്പാടി മണ്ടലം സമ്മേളനം സ: ഷാജികുമാർ കാരമൂലയെ മണ്ഡലം സെക്രട്ടറിയായും സ; T J റോയി കൂടരഞ്ഞിയെ അസി.സെക്രട്ടറിയായും തെരെഞ്ഞെടുത്തു. സമ്മേളനം CPI സംസ്ഥാന അസി.സെക്രട്ടറി സ. സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സ. T. V ബാലൻ, അസി.സെക്രട്ടറി M.നാരായണൻ മാസ്റ്റർ എന്നിവർ അഭിവാദ്യം ചെയ്തു. മണ്ടലം സെക്രട്ടറി സ'.കെ.മോഹനൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരപരിധി പരിസ്ഥിതിലോല മേഖലയാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടത്തുക, റി. സ.172l 2 ലെ സർവ്വേ നടപടികൾ അടിയന്തിരമായി പൂർത്തികരിച്ച് അർഹരായ മഴുവനാളുകൾക്കും പട്ടയമനുവദിക്കുക. എടവണ്ണ - കൊയിലാണ്ടി ഹൈവേയിലെ മുക്കം ഭാഗത്തെ അശാസ്ത്രീയ റോഡുനിർമ്മാണത്തിലെ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു.