തേൻ കണം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം
അങ്കണവാടികളില്‍ കുട്ടികൾക്ക് ഇനി തേനും;
തേൻ കണം പദ്ധതിക്ക് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തുടക്കം
മുക്കം: അങ്കണവാടികളിൽ കുട്ടികൾക്ക് പോഷകാഹാരത്തിന് പുറമെ ഇനി മുതൽ തേനും നൽകും.
ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്തേൻ നൽകുക.
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് വനിതാ ശിശുവികസന വകുപ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയത് .കുട്ടികളുടെ മാനസിക വളർച്ചക്കൊപ്പം, പോഷകാഹാര കുറവ് നികത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
റാഗിപ്പൊടി കുറുക്കിയത്, ഉപ്പുമാവ്, കഞ്ഞി എന്നിവയാണ് നിലവിൽ നൽകുന്നത്.
ആറ് തുള്ളി തേനാണ് ഒരു കുട്ടിക്ക് നൽകുക. ഹോർട്ടികോർപ്പുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.ഇതോടൊപ്പം
മുട്ടയും പാലും നൽകുന്ന പദ്ധതിക്ക് അടുത്ത മാസം തുടക്കമാവുമെന്നാണ് സൂചന.തേൻ കണം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കാരക്കുറ്റി അംഗൻ വാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി ചെയർമാൻഎം.ടി റിയാസ് അധ്യക്ഷനായി.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, അംഗൻവാടി ടീച്ചർ സിനി,എ എൽ എം സി അംഗം അഹമ്മദ്കുട്ടി പൂളക്കത്തൊടി,
വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ അബ്ദുൽ കലാം ആസാദ്,
ജാഗ്രത സമിതി ഫെസിലിറ്റേറ്റർ റസീന
തുടങ്ങിയവർ സംസാരിച്ചു.
‘തേൻ കണം’ പദ്ധതി കൊടിയത്തൂർ പഞ്ചായത്തിലെ കയായിക്കൽ അംഗൻവാടിയിലും ആരംഭിച്ചു. പരിപാടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി റിയാസ് ഉത്ഘാടനം ചെയ്തു. ഐ സി ഡി എസ് സൂപ്പർ വൈസർ ലിസ, വുമൺ ഫെസിലിറ്റേട്ടർ റസീന, വത്സല ടീച്ചർ, ഷബീർ കട്ടയാട്ട്, റസാഖ് തുടങ്ങിയവർ സംബന്ധിച്ചു
ചിത്രം: