തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി

 തോട്ടുമുക്കം ഗവൺമെന്റ് യു പി സ്കൂളിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി



 തോട്ടുമുക്കം :2022-23 കാലഘട്ടത്തിലെ സ്കൂൾ  പാർലമെൻറ് തെരഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ്  മെഷീൻ സഹായത്തോടെ തികച്ചും ജനാധിപത്യപരമായി നടന്നു.7 A ക്ലാസിൽ പഠിക്കുന്ന മുഹമ്മദ്‌ നിയാസ് സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെട്ടു.

80 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിന്റെ നിയന്ത്രണം പൂർണമായും കുട്ടികൾക്കായിരുന്നു.

 ഫലപ്രഖ്യാപനത്തിന് ശേഷം വിജയിച്ച സ്ഥാനാർത്ഥിയെയും കൊണ്ട് സ്കൂൾ  കോമ്പൗണ്ടിൽ ആഹ്ലാദപ്രകടനവും നടന്നു. സാമൂഹ്യ ശാസ്ത്ര സയൻസ് ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന തിരഞ്ഞെടുപ്പിന് ജിനീഷ്, ജസ്‌ന, ഷാഹുൽ ഹമീദ്, ഹണി മേരി സെബാസ്റ്റ്യൻ, സുഭാഷ് എന്നിവർ നേതൃത്വം നൽകി. വിജയിച്ച സ്ഥാനാർഥിയെ ഹെഡ്മാസ്റ്റർ ഗിരീഷ് കുമാർ, പി ടി എ പ്രസിഡന്റ്‌ ബാബു, എസ് എം സി ചെയർമാൻ വൈ പി അഷ്റഫ്  എന്നിവർ അഭിനന്ദിച്ചു.