പഞ്ചായത്തിലെ മുഴുവൻ എ പ്ലസുകാർക്കും, സർവീസിൽ നിന്ന് വിരമിച്ചവർക്കും സ്നേഹാദരമൊരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്,
പഞ്ചായത്തിലെ മുഴുവൻ എ പ്ലസുകാർക്കും, സർവീസിൽ നിന്ന് വിരമിച്ചവർക്കും സ്നേഹാദരമൊരുക്കി കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്,
വരാനിരിക്കുന്നത് വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ കാലം; നജീബ് കാന്തപുരം എം എൽ എ
മുക്കം:
പൊതു സമൂഹത്തിന് ഉപകാര പ്രദമാവുന്ന പ്രവർത്തനങ്ങളിൽ കൂടി ഏർപ്പെടുമ്പോൾ മാത്രമേ വിദ്യാഭ്യാസം അതിൻ്റെ പൂർണ്ണ അർത്ഥത്തിൽ എത്തി എന്ന് പറയാൻ സാധിക്കൂ എന്ന് നജീബ് കാന്തപുരം എം എൽ എ പറഞ്ഞു. വരാനിരിക്കുന്നത് വിദ്യാഭ്യാസ മുന്നേറ്റത്തിൻ്റെ കാലമാണന്നും വിദ്യാർത്ഥികൾക്കായി നിരവധി അവസരങ്ങളാണ് തുറന്നിട്ടിരിക്കുന്നതെന്നും അദ്ധേഹം കൂട്ടി ചേർത്തു. കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ എസ് എസ് എൽ സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ളള്ള ആദരവ് പരിപാടിയും സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
തങ്ങൾ എന്ത് പഠിക്കണമെന്നത് വിദ്യർത്ഥികൾ തെരഞ്ഞെടുക്കണമെന്നും അതിന് രക്ഷിതാക്കൾ പിന്തുണ നൽകണമെന്നും അദ്ധേഹം കൂട്ടി ചേർത്തു. *
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി.
ഈ വര്‍ഷം എസ്.എസ്.എല്‍.സി പ്ലസ്ടു പരീക്ഷകളിൽ ഫുള്‍ എ-പ്ലസ് നേടിയ നൂറ്റി അൻപതോളം പ്രതിഭകളെയാണ് ആദരിച്ചത്. * ചടങ്ങിൽ
പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും
വർഷം വിരമിച്ച അധ്യാപകർക്കും
അങ്കണവാടികളിൽ നിന്നും വിരമിച്ചവർക്കും ചടങ്ങിൽ ഉപഹാരം കൈമാറി.പഞ്ചായത്ത് വിദ്യാഭ്യാസ
നിർവഹണ ഉദ്യോഗസ്ഥനും കഴുത്തൂട്ടി പുറായിസ്കൂൾ
പ്രധാനാദ്ധ്യാപകനുമായിരുന്ന പി എ അബ്ദുൽ കലാം ആസാദ്,പി ടി രാജു,എം സലീം,പി കെ രമേശൻ. അംഗൻവാടി ടീച്ചർ പുഷ്പവല്ലി, ഹെൽപ്പർമാരായ കെ തങ്ക, കുഞ്ഞിപെണ്ണ് എന്നിനിവർക്കാണ്ക്കാണ് ഉപഹാരം നൽകിയത്.
*ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ എം.കെ നദീറ, പഞ്ചായത്ത്
സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ആയിഷ ചേലപ്പുറത്ത്, ദിവ്യ ഷിബു, എം.ടി റിയാസ്, അഡ്വ: കെ.പി സൂഫിയാൻ,
ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ, മറിയം കുട്ടി ഹസ്സൻ, കെ.ജി സീനത്ത്,
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് അഷ്റഫ് കൊളക്കാടൻ, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡൻ്റ്
കെ.പി അബ്ദുറഹിമാൻ, അഡ്വ: സി.ടി അഹമ്മദ് കുട്ടി, കെ.കെ കുഞ്ഞോയി,
തുടങ്ങിയവർ സംസാരിച്ചു
ചിത്രം: