പഞ്ചായത്ത് ഗ്രന്ഥശാലയും സാംസ്കാരിക നിലയവും പുനരുജ്ജീവിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനരഹിതമായ

 പഞ്ചായത്ത്  ഗ്രന്ഥശാലയും  സാംസ്കാരിക നിലയവും പുനരുജ്ജീവിപ്പിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്




മുക്കം: വർഷങ്ങൾക്ക് മുമ്പ് പ്രവർത്തനം നിലച്ച  ഗ്രന്ഥശാലയും, സാംസ്കാരിക നിലയവും പ്രവർത്തന സജ്ജമാക്കി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.

രണ്ട് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ്‌ കൊടിയത്തൂർ 

അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന ഉസ്സൻ മാസ്റ്റർ സ്മാരക   സാംസ്കാരിക നിലയവും അതിൽ പ്രവർത്തിച്ചിരുന്ന ഗ്രന്ഥശാലയും നവീകരിച്ചത്.

ചുറ്റുമതിൽ നിർമ്മിക്കുകയും പെയിൻ്റിംഗ് പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. കെട്ടിടത്തിൻ്റെ മേൽക്കൂരയുടെ ചോർച്ചയും അടച്ചു. ഉപയോഗ ശൂന്യമായ വാതിലുകളും ജനലുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തു. സാംസ്കാരിക നിലയം

 സംരക്ഷിക്കാനാളില്ലാതെ   നാശത്തിന്റെ വക്കിലെത്തിയിരുന്നു.

ഇതോടെ പുതിയ പഞ്ചായത്ത് ഭരണസമിതി സാംസകാരിക നിലയം  പുനരുജ്ജീവിപ്പിക്കാനുള്ള ഇടപ്പെടലുകൾ നടത്തുകയായിരുന്നു. 

 നിലവിലെ പുസ്തകങ്ങൾക്ക് പുറമെ അഞ്ഞൂറോളം പുസ്തകങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, വായനദിനത്തിൽ വീടുകളിൽ നിന്ന് പുസതകവണ്ടി വഴി ശേഖരിക്കാനാണ് ഉദ്ധേശമെന്നും വാർഡ് അംഗം ടി.കെ അബൂബക്കർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് എന്നിവർ പറഞ്ഞു. ലൈബ്രറിയിലേക്കാവശ്യമായ പുസ്തക ശേഖരണത്തിന്

വിവിധ ക്ലബുകളുടെ സഹകരണത്തോടെ

 ഞായറാഴ്ച തുടക്കം കുറിക്കും.

നവീകരിച്ച സാംസ്കാരിക നിലയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി റിയാസ്, ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർമാരായ ടി.കെ അബൂബക്കർ, ഫസൽ കൊടിയത്തൂർ, കെ.ടി മൻസൂർ, കെ.പി അബ്ദുറഹിമാൻ, ടി.പി അബ്ദുറഹിമാൻ, കെ.എം സി അബ്ദുൽ വഹാബ്, ഡോ.ഇ ഹസ്ബുള്ള, ഇ. കുഞ്ഞിമായിൻ, കെ.മുജീബ്, ഇ.ഫൈസൽ, കെ.ടി അബ്ദുൽ ഹമീദ്

തുടങ്ങിയവർ സംസാരിച്ചു 


ചിത്രം: