നവാഗതർക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി തോട്ടുമുക്കം സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*📚📚✒️✒️

 *നവാഗതർക്ക് ഉജ്ജ്വല വരവേൽപ്പ് നൽകി തോട്ടുമുക്കം സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ*📚📚✒️✒️



ആദ്യമായി സ്കൂൾ ജീവിതം ആരംഭിക്കുന്ന കുരുന്നുകൾക്ക് അവിസ്മരണീയ പ്രവേശനോത്സവം നൽകി 2022 - 23 അധ്യായന വർഷത്തിന് സന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ  തുടക്കം കുറിച്ചു. 

 പുത്തൻ  യൂണിഫോമണിഞ്ഞു, അലംകൃതമായ വിദ്യാ ക്ഷേത്ര അങ്കണത്തിലേക്ക്  വിദ്യാർത്ഥികൾ ആവേശത്തോടെ  പ്രവേശിച്ചു. എല്ലാ കുട്ടികൾക്കും തൊപ്പികൾ  നൽകി അധ്യാപകരും പി റ്റി എ പ്രതിനിധികളും വാത്സല്യപൂർവ്വം വരവേറ്റു.

തുടർന്ന് നടന്ന പ്രവേശനോത്സവ ചടങ്ങിൽ വിശിഷ്ടാതിഥികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷാർലറ്റ് ഏവർക്കും സ്വാഗതമരുളിയ യോഗത്തിന് പിടിഎ പ്രസിഡന്റ് ശ്രീ. വിനോദ്  ചെങ്ങളം തകിടിയിൽ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ദിവ്യ ഷിബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു ആശംസകളർപ്പിച്ചു. മുഖ്യ അതിഥിയായിരുന്ന മാതൃഭൂമി പത്രം എഡിറ്റർ  ശ്രീ. മുരളീധരൻ സാർ കുരുന്നു ഹൃദയങ്ങളിൽ നല്ല വിദ്യാഭ്യാസത്തിന്റെയും, വ്യക്തിത്വത്തിന്റെയും പ്രധാന്യത്തെക്കുറിച്ച് ബോധ്യങ്ങൾ നൽകി സംസാരിച്ചു.വാർഡ് മെമ്പർ  ശ്രീമതി. സിജി കുറ്റികൊമ്പിൽ, ക്രിസ്ത്യൻ  മൈനോറിറ്റി സ്കൂൾ കൺവീനർ ശ്രീ. ജോസി നരിതൂക്കിൽ, മദർ സുപ്പീരിയർ സിസ്റ്റർ ലിനറ്റ് എന്നിവർ ആശംസകൾ അർപ്പിച്ചു.  ചെന്നൈയിൽ വെച്ചു നടന്ന നാട്ട്യാക്ഷര ഓൺലൈൻ കലോത്സവത്തിൽ

ഫ്യൂഷൻ ഡാൻസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എൽവിസ് ജോസഫ്,

സെമി ക്ലാസിക്കൽ ഡാൻസ് മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ

 ഭവ്യ. കെ,

മുക്കം നന്മ ബാലയരങ്ങ്  ഓൺലൈൻ കലോത്സവത്തിൽ നാടോടി നൃത്ത മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ

മിന്ന മുനീർ, മുക്കം നന്മ ബാലയരങ്ങ് ഓൺലൈൻ കലോത്സവത്തിൽ സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനത്തോട് കൂടി സംസ്ഥാനതലത്തിലേക്ക് എത്തിച്ചേർന്ന  അന്ന ജോൺസൺ എന്നിവരെ യോഗത്തിൽ പ്രത്യേകം അനുമോദിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് കൂടുതൽ മാറ്റുരച്ചു. നയനങ്ങൾക്ക് കൗതുകകരം ആകുന്ന ബലൂൺ വിസ്മയങ്ങൾ കൈകളിലേന്തി താളമേളങ്ങളോടെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ ക്ലാസ്സുകളിലേക്ക് ആനയിച്ചു. മധുരപലഹാരം നൽകി പ്രവേശനോത്സവം കൂടുതൽ ആനന്ദകരമാക്കി.