മലയോര ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങൾ

  മലയോരഹർത്താൽ

🪢🪢🪢🪢🪢🪢🪢🪢

*തോട്ടുമുക്കം ന്യൂസ്*

*11/06/2022*

🪢🪢🪢🪢🪢🪢🪢

ജൂൺ 13 തിങ്കളാഴ്ച 

 LDF ആഹ്വാനം ചെയ്തിരിക്കുന്ന, മലയോര ഹർത്താൽ

 പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങൾ

*തോട്ടുമുക്കം മേഖലയിലെ 5, 6 വാർഡുകൾ*

തിരുവമ്പാടി  നിയോജകമണ്ഡലത്തിൽ പുതുപ്പാടി കോടഞ്ചേരി തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകൾ പൂർണമായും കാരശ്ശേരി പഞ്ചായത്തിലെ   5,6,7  വാർഡുകളായ മരഞ്ചാട്ടി, തോട്ടക്കാട്, തേക്കുംകുറ്റി വാർഡുകളും.  കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മേഖലയിലെ 5, 6 വാർഡുകളിലുമാണ്  തിരുവമ്പാടി മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്

കോഴിക്കോട് ജില്ലയിലെ മലയോര

പഞ്ചായത്തുകളായ വാണിമല്‍, നരിപ്പറ്റ, കാവിലുംപാറ, ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ,

കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി

എന്നിവയെ പൂര്‍ണ്ണമായും താമരശ്ശേരി, കാരശ്ശേരി,കൊടിയത്തൂര്‍ എന്നിവയെ ഭാഗികമായും

.

      ജൂൺ 13ന് ഈ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കിയും ഹർത്താൽ പരിധിയിലെ പ്രദേശങ്ങളിൽ വരുന്ന കടയുടമകൾ കടകൾ അടച്ചു, ആളുകൾ വാഹനങ്ങൾ റോഡിൽ ഇറക്കാതെയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച്  ഹർത്താൽ വൻ വിജയം ആകണമെന്ന് എൽഡിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു.  തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം മുനിസിപ്പാലിറ്റി ഹർത്താലിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാൻ തീരുമാനിച്ചു കൂടാതെ പാൽ, പത്രം, മരണം,  ആശുപത്രി,സ്കൂൾ  എന്നിവ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്

-------------------------------------------

*മലയോരഹർത്താൽ*

                                                                      ജൂൺ 13 തിങ്കളാഴ്ച 

മുക്കം: സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോലം മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും  കേന്ദ്രത്തിൻറെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും  കോഴിക്കോട് ജില്ലയിൽ മലയോര പ്രദേശങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ മലയോരഹർത്താൽ പ്രഖ്യാപിച്ചിരി-ക്കുകയാണ്. 

 തിരുവമ്പാടി  നിയോജകമണ്ഡലത്തിൽ പുതുപ്പാടി കോടഞ്ചേരി തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകൾ പൂർണമായും കാരശ്ശേരി പഞ്ചായത്തിലെ   5,6,7  വാർഡുകളായ മരഞ്ചാട്ടി, തോട്ടക്കാട്, തേക്കുംകുറ്റി വാർഡുകളും.  കൊടിയത്തൂർ പഞ്ചായത്തിലെ തോട്ടുമുക്കം മേഖലയിലെ 5, 6 വാർഡുകളിലുമാണ്  തിരുവമ്പാടി മണ്ഡലത്തിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്

         ജൂൺ 13ന് ഈ മേഖലയിലേക്കുള്ള യാത്ര ഒഴിവാക്കിയും ഹർത്താൽ പരിധിയിലെ പ്രദേശങ്ങളിൽ വരുന്ന കടയുടമകൾ കടകൾ അടച്ചു, ആളുകൾ വാഹനങ്ങൾ റോഡിൽ ഇറക്കാതെയും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ച്  ഹർത്താൽ വൻ വിജയം ആകണമെന്ന് എൽഡിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി അഭ്യർത്ഥിച്ചു.  തിരുവമ്പാടി നിയോജക മണ്ഡലത്തിലെ മുക്കം മുനിസിപ്പാലിറ്റി ഹർത്താലിൽ നിന്നും പൂർണ്ണമായി ഒഴിവാക്കാൻ തീരുമാനിച്ചു കൂടാതെ പാൽ, പത്രം, മരണം, ആശുപത്രി,സ്കൂൾ  എന്നിവ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്  

   ശനി, ഞായർ ദിവസങ്ങളിൽ എൽഡിഎഫ് നേതൃത്വത്തിൽ പ്രകടനം നടത്താനും ഹർത്താൽ വിജയിപ്പിക്കുന്നതിന് പ്രചരണം നടത്താനും എൽഡിഎഫ് പ്രവർത്തകരോടും പൊതുജനങ്ങളോടും

അഭ്യർത്ഥിക്കുന്നു .

     വി കെ വിനോദ്                                                               

      സെക്രട്ടറി                                                              

      സി പി ഐ എം

        തിരുവമ്പാടി ഏരിയാ കമ്മറ്റി.

-------------------------------------------------

ജൂണ്‍ 13 ന് മലയോര മേഖലയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. കഴിഞ്ഞ

ആഴ്ച സുപ്രീം കോടതി പുറപ്പെടുവിച്ച ബഫര്‍ സോണ്‍ സംബന്ധമായ ഉത്തരവ് മലയോര

മേഖലയില്‍ വലിയ ആശങ്ക ഉണര്‍ത്തിയിരിക്കുകയാണ്. വന്യ ജീവി സങ്കേതങ്ങള്‍, നാഷണല്‍ പാര്‍ക്കുകള്‍

എന്നിവയുടെ യഥാര്‍ത്ഥ അതിര്‍ത്ഥിയില്‍ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം

ബഫര്‍ സോണാക്കി മാറ്റണമെന്നും അവിടെ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും

പാടില്ല എന്നുമാണ് ഉത്തരവിന്‍റെ ചുരുക്കം. ഈ തീരുമാനം പുനപരിശോധിക്കുകയും

ജനങ്ങളുടെ ആശങ്ക അകറ്റുന്ന ദൂരപരിധി നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് വിട്ടു നല്‍കുക,

ജനവാസമേഖലയേയും കൃഷി ഭൂമിയേയും പൂര്‍ണ്ണമായി സംരക്ഷിക്കുന്നതിനാവശ്യമായ

നിയമനിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ നടത്തണമെന്നുമാണ് സമരത്തിന്‍റെ പ്രധാന മുദ്രാവാക്യം.

ഇന്നത്തെ രൂപത്തില്‍ നിയമം നടപ്പിലാക്കിയാല്‍ കോഴിക്കോട് ജില്ലയിലെ മലയോര

പഞ്ചായത്തുകളായ വാണിമല്‍, നരിപ്പറ്റ, കാവിലുംപാറ, ചങ്ങരോത്ത്, മരുതോങ്കര, ചക്കിട്ടപ്പാറ,

കൂരാച്ചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി

എന്നിവയെ പൂര്‍ണ്ണമായും താമരശ്ശേരി, കാരശ്ശേരി,കൊടിയത്തൂര്‍ എന്നിവയെ ഭാഗികമായും

ബാധിക്കും.

കേരളത്തിലാകെ 24 വന്യജീവി സങ്കേതങ്ങളും നാഷണല്‍ പാര്‍ക്കുകളുമാണുള്ളത്. 2.5 ലക്ഷം

വനവാസമേഖലയേയും ചെറുകിട നഗരമേഖലയേയും ബാധിക്കുന്നതാവും നിയമം. വനമേഖല

ഇപ്പോള്‍ മൊത്തം ഭൂമിയുടെ 29.6 % ആണ്. 2.5 ലക്ഷം ഏക്ര ഭൂമിയാണ് സംരക്ഷിത

മേഖലയായി കാണുക. കോഴിക്കോട് ജില്ലയിലെ മഹാ ഭൂരിപക്ഷം വരുന്ന മലയോര മേഖല

കള്‍ സംരക്ഷിത മേഖലയില്‍ പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്തരമൊരു

സാഹചര്യത്തിലാണ് ഹര്‍ത്താലിന് എല്‍.ഡി.എഫ് ആഹ്വാനം ചെയ്യുന്നത്. ചെറു പ്രകടനങ്ങള്‍ നടത്തി

സമരത്തിന് വ്യാപകമായ പ്രചരണം നല്‍കാനും പാല്‍,പത്രം,ആശുപത്രി,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

എന്നിവയൊഴികെ മറ്റെല്ലാ മേഖലകളും 13.06.2022 ന് രാവിലെ 6 മണി മുതല്‍ വൈകീട്ട്

6 മണി വരെ സമ്പൂര്‍ണ്ണ ഹര്‍ത്താലാക്കി മാറ്റാനും എല്‍.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.

ഹര്‍ത്താലിനോട് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുമുണ്ടാകണമെന്ന്

സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിക്കുന്നു.