കാട്ടാനശല്യം ; ഫോറെസ്റ്റ് ഡിപ്പാർട്മെന്റുകളുടെയും, ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗം*

 *കാട്ടാനശല്യം ; ഫോറെസ്റ്റ് ഡിപ്പാർട്മെന്റുകളുടെയും, ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗം*





കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽ കാട്ടാന  ഇറങ്ങി കൃഷി നശിപ്പിച്ചതിനെതുടർന്ന് കോഴിക്കോട് - മലപ്പുറം ജില്ലകളിലെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റുകളുടെയും ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സംയുക്ത യോഗം കക്കാടംപൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം കോൺഫറൻസ് ഹാളിൽ വച്ച് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ   ബഹുമാന്യനായ തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ. ശ്രീ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു . കോഴിക്കോട് ഡി . എഫ്. ഒ. ശ്രീ. രാജീവൻ, കൊടുമ്പുഴ, താമരശേരി  റേഞ്ച് ഓഫീസര്മാർ, ഉദ്യോഗസ്ഥർ, കൂടരഞ്ഞി കൃഷി ഓഫീസർ.മുഹമ്മദ്‌ പി എം, ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡണ്ട് മേരി തങ്കച്ചൻ 

വാർഡ് മെമ്പർമാരായ, ജറീന റോയ്,എൽസമ്മ ജോർജ്, സീന ബിജു,ബിന്ദു ജയൻ മറ്റ്  ജനപ്രതിനിധികൾ നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.